ആലപ്പുഴ∙ സ്വന്തം ഉൽപാദന വ്യവസായത്തിനൊപ്പം ഇന്ധന പമ്പ് കൂടി നടത്തി വരുമാനമുണ്ടാക്കാൻ അര ഡസനോളം സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ. ദേശീയപാത ഉൾപ്പെടെ തിരക്കേറിയ റോഡുകൾക്കരികിൽ സ്ഥലമുള്ളവരാണ് പമ്പുകൾ തുടങ്ങുന്നത്.
ദേശീയപാത 66ന്റെ വശങ്ങളിൽ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ആലപ്പുഴയിലാണ് കൂടുതൽ ഇന്ധനപമ്പുകൾ വരുന്നത്.
ചേർത്തലയിൽ ഓട്ടോകാസ്റ്റ് ലിമിറ്റഡിന്റെ ഇന്ധന പമ്പ് നിർമാണം പൂർത്തിയായി. ടെക്സ്റ്റൈൽ കോർപറേഷനു കീഴിലെ കായംകുളത്തെ ആലപ്പി സഹകരണ സ്പിന്നിങ് മിൽ, കോമളപുരം സ്പിന്നിങ് ആൻഡ് വീവിങ് മിൽ എന്നിവയും പമ്പുകൾ തുടങ്ങുകയാണ്.
സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനാണു തുടങ്ങിയത്. കയർ മേഖലയിലെ സ്ഥാപനമായ കയർഫെഡ് ആലപ്പുഴയിലും കോഴിക്കോടും ഇന്ധന പമ്പ് തുറക്കാൻ തീരുമാനിച്ചു.
മത്സ്യബന്ധന യാനങ്ങളുടെ പെട്രോൾ എൻജിനുകൾക്ക് ഇന്ധനം നൽകാൻ കടൽത്തീരമുള്ള എല്ലാ ജില്ലകളിലും മത്സ്യഫെഡ് പെട്രോൾ പമ്പുകൾ തുടങ്ങുമെന്ന് അറിയിച്ചിരുന്നു. മറ്റു വാഹനങ്ങൾക്കും ഇവിടെ നിന്ന് ഇന്ധനം ലഭ്യമാകും.
വേറെയും സ്ഥാപനങ്ങൾ ഇന്ധന പമ്പ് തുടങ്ങാനുള്ള നീക്കത്തിലാണ്.
2020ൽ ജയിൽ വകുപ്പ് പ്രധാന ജയിലുകൾക്കരികിൽ ഫ്രീഡം ഫ്യുവൽ ഫില്ലിങ് സ്റ്റേഷൻ ആരംഭിച്ചിരുന്നു. 2021 ൽ കെഎസ്ആർടിസി ജ്വാല പമ്പുകൾ തുടങ്ങി.
ഇവിടെ നിന്നു പൊതുജനങ്ങൾക്കും ഇന്ധനം നൽകുന്നുണ്ട്. സപ്ലൈകോ പമ്പുകളും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുമാനമുണ്ടാക്കുന്നു.
ഇതെല്ലാം മാതൃകയാക്കിയാണു കൂടുതൽ സ്ഥാപനങ്ങൾ രംഗത്തെത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]