
മഴക്കെടുതിമൂലം ടാപ്പിങ് നിർജീവമാകുകയും വിപണിയിലേക്ക് ചരക്കു വരുന്നതു കുറയുകയും ചെയ്തതോടെ
വീണ്ടും മേലോട്ട്. ആഭ്യന്തര, വിദേശ വിപണികളിലെല്ലാം വില കൂടുകയാണ്.
കേരളത്തിൽ ആർഎസ്എസ്-4ന് കിലോയ്ക്ക് ഒരു രൂപ കൂടി വർധിച്ചു. ബാങ്കോക്കിൽ കൂടിയത് 4 രൂപ.
കേരളത്തിൽ വ്യാപാരി വിലയും 200 രൂപയ്ക്ക് മുകളിലെത്തി.
കൊച്ചിയിൽ വെളിച്ചെണ്ണ വില മാറിയില്ല. കർഷകരിൽ നിന്ന് നേരിട്ട് കൊപ്രയും തേങ്ങയും സംഭരിച്ച് വില പിടിച്ചുനിർത്താനും ഓണത്തിന് കുറഞ്ഞവിലയ്ക്ക് വെളിച്ചെണ്ണ വിറ്റഴിക്കാനുമുള്ള ശ്രമം സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്.
കുരുമുളക് വിലയിൽ 100 രൂപ കൂടിത്താഴ്ന്നു. അന്തർസംസ്ഥാന ഇടപാടുകാർ വാങ്ങൽകുറച്ചതാണ് കാരണം.
ഇന്നു സംസ്ഥാനത്ത് സ്വർണത്തിന് ‘പലവില’യാണുള്ളത്. വിശദാംശം
വായിക്കാം.
കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും കട്ടപ്പനയിൽ കൊക്കോ വിലകളും മാറിയില്ല.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത്
സന്ദർശിച്ചു വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]