
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം കേരളത്തിൽ വീണ്ടും നിർണയത്തിൽ ആശയക്കുഴപ്പം. സംസ്ഥാനത്ത് ഇന്നു ചില ജ്വല്ലറികളിൽ വില ഗ്രാമിന് 5 രൂപ ഉയർന്ന് 9,105 രൂപയും പവന് 40 രൂപ വർധിച്ച് 72,840 രൂപയുമായി.
മറ്റു ചില ജ്വല്ലറികളാകട്ടെ വില മാറ്റിയില്ല. ഇവർ ഇന്നലത്തെ വിലയായ ഗ്രാമിന് 9,100 രൂപയിലും പവന് 72,800 രൂപയിലുമാണ് ഇന്നും വ്യാപാരം ചെയ്യുന്നത്.
സ്വർണത്തിന് ‘പലവില’ നിശ്ചയിക്കുന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശയക്കുഴപ്പമാകുന്നുണ്ട്. വിലനിർണയത്തിൽ അസോസിയേഷനുകൾക്കിടയിലെ ഭിന്നതയാണ് വ്യത്യസ്ത വിലയ്ക്കു കാരണം.
എന്താണ് സ്വർണവില നിർണയ മാനദണ്ഡം?
രാജ്യാന്തര സ്വർണവില, മുംബൈ വിപണിയിലെ സ്വർണവില, ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ആ സ്വർണം വ്യാപാരികൾക്കു നൽകുമ്പോൾ ഈടാക്കുന്ന നിരക്ക് (ബാങ്ക് റേറ്റ്), ഡോളർ-രൂപ വിനിമയനിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ ഓരോ ദിവസവും രാവിലെ അസോസിയേഷനുകൾ സ്വർണവില നിർണയിക്കുന്നത്.
∙ ഇന്നു രാജ്യാന്തര വിലയുള്ളത് ചാഞ്ചാട്ടത്തിലാണ്.
ഒരുഘട്ടത്തിൽ ഔൺസിന് 3,337 ഡോളറിൽ നിന്ന് 3,356 ഡോളർ വരെ ഉയർന്ന വില ഇപ്പോഴുള്ളത് 12 ഡോളർ കുറഞ്ഞ് 3,341 ഡോളറിൽ.
∙ രൂപ ഇന്ന് ഡോളറിനെതിരെ 12 പൈസ ഉയർന്ന് 85.80ൽ എത്തി.
∙ മുംബൈയിൽ സ്വർണവില ഗ്രാമിന് 8 രൂപ ഉയർന്ന് 10,012 രൂപ.
∙ ബാങ്ക് റേറ്റ് ഗ്രാമിന് 4 രൂപ താഴ്ന്ന് 10,034 രൂപ.
ഈ സാഹചര്യത്തിൽ ഒരു വിഭാഗം അസോസിയേഷൻ ഇന്നു ഗ്രാമിന് കേരളത്തിൽ 5 രൂപ കൂട്ടാൻ തീരുമാനിച്ചപ്പോൾ മറ്റു ചിലർ വിലവർധന വേണ്ടെന്നുവയ്ക്കുകയായിരുന്നു.
ഡിസംബറോടെ പവൻ 80,000ലേക്ക്
ഇതിനിടെ സ്വർണാഭരണ പ്രിയരെ ആശങ്കപ്പെടുത്തുന്ന ഒരു പ്രവചനവുമായി എത്തിയിരിക്കുകയാണ് വേൾഡ് ഗോൾഡ് കൗൺസിൽ. 2025 ഡിസംബറോടെ രാജ്യാന്തര വില 3,839 ഡോളർ വരെ എത്താമെന്നാണ് പ്രവചനം.
∙ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, മറ്റു രാജ്യങ്ങളെയും ലോക വ്യാപാരമേഖലയെയും അസ്വസ്ഥപ്പെടുത്തുന്ന യുഎസിന്റെ വ്യാപാരത്തീരുവ നയം, അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള പ്രമുഖ രാജ്യങ്ങളുടെ നീക്കം എന്നിവ സ്വർണത്തിന് നൽകുന്ന ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയാണ് വിലയെ മുന്നോട്ട് നയിക്കുക.
∙ നിലവിൽ ഔൺസിന് 3,350 നിലവാരത്തിലുള്ള രാജ്യാന്തരവില 3,500 ഡോളർ ഭേദിച്ചാൽ ആ കുതിപ്പ് 3,800നും മുകളിലേക്ക് നീണ്ടേക്കാമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
∙ കറൻസി, കടപ്പത്രം, ഓഹരി വിപണികൾ നേരിടുന്ന ചാഞ്ചാട്ടം, സ്വർണത്തിന് നിക്ഷേപം എന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യത എന്നിവയും വില കൂടാനുള്ള വഴിതുറക്കും.
∙ രാജ്യാന്തര വില ഓരോ ഡോളർ ഉയരുമ്പോഴും കേരളത്തിലെ വില ഗ്രാമിന് 2-2.5 രൂപ കൂടുമെന്നാണ് കരുതുന്നത്.
അങ്ങനെയെങ്കിൽ ഡിസംബറോടെ പവൻവില 80,000 രൂപ കടന്നേക്കും. പണിക്കൂലിയും നികുതിയും ഹോൾമാർക്ക് ഫീസും ചേരുമ്പോൾ വാങ്ങൽവില 90,000 മുതൽ ഒരുലക്ഷം രൂപയും ഭേദിക്കും.
∙ രൂപയുടെ വിനിമയനിരക്കിന്റെ ദിശയും സ്വർണവിലയെ സ്വാധീനിക്കും.
രൂപ മെച്ചപ്പെടുന്നത് സ്വർണവില വർധനയുടെ ആക്കംകുറയ്ക്കും. സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കുറയുമെന്നതാണ് കാരണം.
ഇനി വില കുറയില്ലേ?
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് തുടക്കമിട്ട
വ്യാപാരയുദ്ധം എന്നിവയ്ക്ക് അയവുവരുകയും ഓഹരി, കറൻസി, കടപ്പത്ര വിപണികൾ സ്ഥിരത പുലർത്തുകയും ലോക രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുകയും ചെയ്താൽ സ്വർണവിലയുടെ കുതിപ്പിന്റെ വേഗം കുറയും. എങ്കിലും ഡിസംബറോടെ രാജ്യാന്തര വില 3,500 ഡോളറെങ്കിലും കടന്നേക്കുമെന്ന വിലയിരുത്തലുകൾക്ക് മുൻതൂക്കമുണ്ട്.
18 കാരറ്റും വെള്ളിയും
കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണം, വെള്ളി വിലകളിൽ മാറ്റമില്ല.
എന്നാൽ, 18 കാരറ്റ് സ്വർണത്തിനും വ്യത്യസ്ത വിലയാണുള്ളത്. ചില ജ്വല്ലറികളിൽ ഗ്രാമിന് 7,500 രൂപ.
മറ്റു ജ്വല്ലറികളിൽ 7,465 രൂപ. വെള്ളിക്ക് എല്ലാ ജ്വല്ലറികളിലും വില ഗ്രാമിന് 122 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]