
ആപ്പിൾ എയർപോഡും ഇന്ത്യയിൽ നിർമിക്കും | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Apple AirPods to be Made in India Starting Next Month | Malayala Manorama Online News
ട്രംപിന്റെ നികുതിയുദ്ധ പശ്ചാത്തലത്തിൽ എയർപോഡ് നിർമാണവുമായി ആപ്പിൾ ഇന്ത്യയിലേക്ക്
Published: March 17 , 2025 12:26 PM IST
1 minute Read
ആപ്പിൾ എയർപോഡുകൾ അടുത്തമാസം മുതൽ ഇന്ത്യയിൽ നിർമിക്കും. ഹൈദരാബാദിലെ ഫോക്സ്കോൺ പ്ലാന്റിൽ ഏപ്രിൽ മുതൽ എയർപോഡ് നിർമാണം ആരംഭിക്കാനാണ് ആപ്പിളിന്റെ പദ്ധതി. ഐഫോണിനുശേഷം ഇന്ത്യയിൽ നിർമിക്കുന്ന ആപ്പിളിന്റെ രണ്ടാമത്തെ ഉൽപന്നമാണ് എയർപോഡ്. ഹൈദരാബാദിൽ നിർമിക്കുന്ന എയർപാഡുകൾ പൂർണമായി കയറ്റുമതി ചെയ്യാനാണെന്നാണു സൂചന.
ഹിയറബിൾ’ വിപണിയിൽ 23.1 ശതമാനം വിപണി വിഹിതത്തോടെ ആപ്പിൾ ഒന്നാം സ്ഥാനത്താണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നികുതിയുദ്ധം ആരംഭിച്ചതിനുശേഷമുള്ള തീരുമാനമെന്ന നിലയിലാണ് ഇന്ത്യയിലെ എയർപോഡ് നിർമാണം ശ്രദ്ധേയമാകുന്നത്. ‘ 20 ശതമാനമാണ് ‘ഹിയറബിൾ’ ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ഇറക്കുമതി നികുതി.
English Summary:
Apple AirPods are coming to India! Production begins next month at the Foxconn plant in Hyderabad, marking another significant step in Apple’s Indian manufacturing operations. This move is expected to boost India’s economy and reduce reliance on imports.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-technology-airpods-4 mo-business-business-news 7q27nanmp7mo3bduka3suu4a45-list 6ol8h7oe2d584jma4jmblvoo2r mo-technology-apple 1uemq3i66k2uvc4appn4gpuaa8-list
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]