കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 6,935 രൂപയും പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയുമായി. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,720 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 97 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ), 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ സഹിതം ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണവില 60,056 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,507 രൂപയും. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ് വില. അന്ന് നികുതിയും പണിക്കൂലിയുമടക്കം പവന് വാങ്ങൽവില 64,555 രൂപയും ഗ്രാമിന് 8,069 രൂപയുമായിരുന്നു. അതായത് അന്ന് സ്വർണം വാങ്ങിയവർ നൽകിയതിനേക്കാൾ പവന് 4,449 രൂപയും ഗ്രാമിന് 562 രൂപയും കുറവാണ് ഇന്ന് വാങ്ങൽവില.
ട്രംപ് വന്നു, സ്വർണം തളർന്നു
യുഎസിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് രാജ്യാന്തര, ആഭ്യന്തരതലങ്ങളിൽ സ്വർണവില ഇടിഞ്ഞുതുടങ്ങിയത്. ട്രംപിന്റെ സാമ്പത്തികനയങ്ങൾ പൊതുവേ ഡോളർ, യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡ്, യുഎസ് ഓഹരി വിപണി, ക്രിപ്റ്റോകറൻസികൾ എന്നിവയ്ക്ക് ഗുണകരമാണെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ വിജയശേഷം യുഎസ് ഡോളർ ഇൻഡെക്സ് 106ന് മുകളിലേക്കും ട്രഷറി ബോണ്ട് യീൽഡ് 4.5% നിലവാരത്തിലേക്കും ഉയർന്നിരുന്നു. ഏറെ മാസങ്ങൾക്ക് ശേഷമാണ് ഈ നേട്ടം.
Image : shutterstock/AI Image Generator
യുഎസ് ഓഹരി വിപണികളും ക്രിപ്റ്റോകറൻസികളും മുന്നേറുകയാണ്. ഇത് സ്വർണനിക്ഷേപങ്ങളുടെ തിളക്കം കെടുത്തിയതും ഡോളറിന്റെ മൂല്യവർധനമൂലം സ്വർണം വാങ്ങുന്നത് ചെലവേറിയതാവുകയും ചെയ്തത് വിലയിറക്കത്തിന് വഴിവച്ചു. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്ന നടപടികളിലേക്ക് കടന്നത് കഴിഞ്ഞമാസങ്ങളിൽ രാജ്യാന്തര സ്വർണവിലയെ റെക്കോർഡ് ഉയരത്തിൽ എത്തിച്ചിരുന്നു. ഒക്ടോബർ അവസാനം വില ഔൺസിന് 2,790 ഡോളറായിരുന്നു.
കേരളത്തിൽ പൊന്നിന്റെ സഞ്ചാരദിശ
നിലവിൽ രാജ്യാന്തര സ്വർണവില 2,560 നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് കേരളത്തിലും വിലയിടിയാൻ വഴിവച്ചു. ഈമാസം ഇതുവരെ പവന് 4,000 രൂപയിലധികവും ഗ്രാമിന് 500 രൂപയിലധികവുമാണ് കുറഞ്ഞത്. നിലവിൽ, യുഎസ് സമ്പദ്സ്ഥിതി ഭദ്രമാണെന്നും ഇനി ധൃതിപിടിച്ച് പലിശനിരക്ക് കുറയ്ക്കേണ്ട അനിവാര്യതയില്ലെന്നും യുഎസ് കേന്ദ്രബാങ്ക് വ്യക്തമാക്കിയിരിക്കേ, സ്വർണവില കൂടുതൽ താഴേക്ക് നീങ്ങിയേക്കാമെന്ന് വിലയിരുത്തലുകളുണ്ട്. സ്വർണവില കേരളത്തിൽ ഏത് ദിശയിലേക്കാണ് നീങ്ങുന്നത്? അതേക്കുറിച്ചുള്ള വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
Image : Shutterstock
ഇപ്പോൾ ഒക്ടോബറിനെ അപേക്ഷിച്ച് വില വൻതോതിൽ കുറഞ്ഞുനിൽക്കുന്നത് വിവാഹാവശ്യത്തിനും മറ്റും ഉയർന്ന അളവിൽ സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് ഗുണകരമാണ്. കേരളത്തിലെ സ്വർണവിപണിയിലെ നിലവിലെ ട്രെൻഡിനെക്കുറിച്ച് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
Also Read
ദേ.. പിന്നേം! 1,249 കോടി കൂടി കടമെടുക്കാൻ കേരളം; ‘ഇ-കുബേരനെ’ 19ന് കാണും, ഈ വർഷത്തെ മൊത്തം കടം 29,250 കോടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]