തിരുവനന്തപുരം ∙ പാൽവില തൽക്കാലം കൂട്ടില്ലെന്നു മിൽമ. ജനുവരിയിലോ ഫെബ്രുവരിയിലോ വില വർധിപ്പിക്കാനാണു നീക്കം. പാലിനും പാലുൽപന്നങ്ങൾക്കും ജിഎസ്ടി ഒഴിവാക്കിയ സാഹചര്യത്തിൽ നിലവിൽ വില കൂട്ടേണ്ടതില്ലെന്ന് ഇന്നലെ ചേർന്ന മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചു.
ജിഎസ്ടി ഒഴിവാക്കിയതോടെ വില കൂട്ടേണ്ടെന്ന വിദഗ്ധ സമിതി ശുപാർശ അംഗീകരിച്ചെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പാൽവില വർധന പരിഗണിച്ചാൽ മതിയെന്നാണ് ശുപാർശ. ഇതിനോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചെന്നും ചെയർമാൻ പറഞ്ഞു.
എറണാകുളം മേഖല യൂണിയനാണ് എതിർത്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]