
സംസ്ഥാനത്ത് ഇന്നും സ്വർണവില താഴ്ന്നിറങ്ങി. ഗ്രാമിന് 5 രൂപ കുറഞ്ഞ് വില 9,275 രൂപയിലെത്തി.
പവന് 40 രൂപ താഴ്ന്ന് 74,200 രൂപയും. മറ്റുതില വ്യാപാരികൾ ഗ്രാമിന് 10 രൂപ കുറച്ച് 9,270 രൂപയിലും പവന് 80 രൂപ താഴ്ത്തി 74,160 രൂപയിലുമാണ് വ്യാപാരം ചെയ്യുന്നത്.
18 കാരറ്റ് സ്വർണം, വെള്ളി എന്നിവയ്ക്കും കേരളത്തിൽ വ്യത്യസ്ത വിലകളാണുള്ളത്.
ചിലർ 18 കാരറ്റ് സ്വർണവില മാറ്റംവരുത്താതെ 7,670 രൂപയും മറ്റു ചിലർ ഗ്രാമിന് 5 രൂപ കുറച്ച് 7,615 രൂപയുമാണ് ഇന്ന് നിശ്ചയിച്ചിട്ടുള്ളത്. വെള്ളിക്ക് വില മാറിയില്ല; ചില ജ്വല്ലറികളിൽ വില ഗ്രാമിന് 125 രൂപ.
മറ്റു ജ്വല്ലറികളിൽ 122 രൂപ.14 കാരറ്റ് സ്വർണം ഗ്രാമിന് 5,930 രൂപയിലും 9 കാരറ്റിന് 3,815 രൂപയിലുംതന്നെ തുടരുന്നു.
റെക്കോർഡിൽ നിന്ന് ഇടിഞ്ഞത് 1,600 രൂപ
ഈമാസം എട്ടിന് കുറിച്ച ഗ്രാമിന് 9,275 രൂപയും പവന് 75,760 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്. അതിനുശേഷം ഇതുവരെ ഗ്രാമിന് 195-200 രൂപയും പവന് 1,560-1,600 രൂപയും കുറഞ്ഞത് ആഭരണപ്രേമികൾക്കും വിവാഹാവശ്യത്തിനും മറ്റും വലിയതോതിൽ സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസമായിട്ടുണ്ട്.
ട്രംപ്-പുട്ടിൻ ചർച്ച വിജയിക്കുകയും യുക്രെയ്നും റഷ്യയും വെടിനിർത്തലിലേക്ക് പോവുകയും ചെയ്താൽ സ്വർണവില രാജ്യാന്തര സ്വർണവില ഇടിയുമെന്ന് പ്രതീക്ഷിച്ചിരുന്നു.
∙ രാജ്യാന്തര സ്വർണവില ഔൺസിന് 3.06 ഡോളർ മാത്രം താഴ്ന്ന് 3,335.05 ഡോളറിലാണ് വ്യാപാരം ചെയ്യുന്നത്. ഇതാണ് ഇന്ന് കേരളത്തിലും നേരിയതോതിൽ മാത്രം വില കുറയാൻ ഇടവരുത്തിയത്.
∙ യുഎസിന്റെ കേന്ദ്രബാങ്കിലേക്കാണ് ഇനി സ്വർണത്തിന്റെ പ്രധാന ഉറ്റുനോട്ടം.
സെപ്റ്റംബറിലെ യോഗത്തിൽ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചാൽ സ്വർണവില ഉയരും. പലിശയിൽ തൊട്ടില്ലെങ്കിൽ ഡോളറും യുഎസ് കടപ്പത്രങ്ങളും കരുത്തുനേടുകയും സ്വർണവില താഴുകയും ചെയ്യുമെന്നാണ് വിലയിരുത്തലുകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]