ചെന്നൈ: എൽ നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ അമിത ചൂടിനെത്തുടർന്ന് ഉപ്പുൽപാദനത്തിൽ വൻ വർധന. 20,000 ഏക്കർ വിസ്തൃതിയിൽ ഉപ്പുപാടങ്ങളുള്ള തൂത്തുക്കുടിയിൽ ഈ സീസണിൽ ഉൽപാദിപ്പിച്ച 20 ലക്ഷം ടൺ ഉപ്പിൽ 16 ലക്ഷം ടണ്ണும் ഇതുവരെ വിറ്റുപോയിട്ടില്ല.
ഉൽപാദനം ക്രമാതീതമായി ഉയർന്നതാണ് വിപണിയിൽ ഉപ്പിന്റെ വില ഇടിയാൻ കാരണമായത്. കഴിഞ്ഞ വർഷം ഒരു ടൺ ഉപ്പിന് 2,500 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് നിലവിൽ 1,500 രൂപ പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്.
ജനുവരി മാസത്തിൽ ആരംഭിക്കുന്ന ഉപ്പുൽപാദന സീസൺ ഒക്ടോബറിൽ മഴ ആരംഭിക്കുന്നതോടെയാണ് സാധാരണയായി അവസാനിക്കുന്നത്. നിലവിൽ ഉപ്പളങ്ങളിൽ ബാക്കിയുള്ള ഉപ്പുകൂനകളെ മഴയിൽ നിന്നും സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രദേശത്തെ തൊഴിലാളികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

