പ്രവാസികൾക്ക് മാത്രമായി നോർക്ക റൂട്സ് ആദ്യമായി ആരോഗ്യ– അപകട ഇൻഷുറൻസ് പരിരക്ഷയൊരുക്കുന്നു.
നോർക്ക കെയർ എന്ന പദ്ധതി ക്യാഷ് ലെസ് ചികിൽസയും റീഇമ്പേഴ്സ്മെന്റും ഉറപ്പാക്കുന്നുവെന്ന് പദ്ധതി അവതരിപ്പിച്ച നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
സെപ്റ്റംബർ 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പദ്ധതി കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ പ്രവാസികൾക്ക് പരിരക്ഷ ലഭ്യമാക്കും. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പും പ്രകാശനം ചെയ്യും. സെപ്റ്റംബർ 22 മുതൽ മുതൽ പദ്ധതിയിൽ ചേരാനുള്ള റജിസ്ട്രേഷൻ ആരംഭിക്കും. നിലവിൽ കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പടെ രാജ്യത്തെ 16,000 ത്തോളം ആശുപത്രികൾ വഴി പ്രവാസി മലയാളികൾക്കും കുടുംബാംഗങ്ങൾക്കും ക്യാഷ് ലെസ് ചികിൽസ ലഭ്യമാക്കും.
ഭാവിയിൽ ഗൾഫ് രാജ്യങ്ങളുൾപ്പടെയുള്ള ആശുപത്രികളിൽ ചികിൽസ ലഭ്യമാക്കാനാണ് പദ്ധതി. നാട്ടിലേക്ക് മടങ്ങുന്ന പോളിസിയുടമകൾക്ക് പദ്ധതിയിൽ തുടരാനുള്ള അവസരവും ഒരുക്കുമെന്ന് ശ്രീരാമകൃഷ്ണൻ അറിയിച്ചു.
സവിശേഷതകളറിയാം
∙പദ്ധതിയനുസരിച്ച് പ്രവാസികൾക്ക് 5 ലക്ഷം രൂപയുടെ ഗ്രൂപ്പ് മെഡിക്ലെയിം ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട
ഇന്‍ഷുറൻസ് പരിരക്ഷയും ലഭിക്കും.
∙നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള വിദേശത്ത് ജോലിചെയ്യുന്നവർക്കും പഠിക്കുന്നവർക്കും പരിരക്ഷ നേടാം.
∙ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലുള്ള നോർക്ക ഐഡി കാർഡുള്ള പ്രവാസി കേരളീയർക്കും പദ്ധതിയിൽ ചേരാനാകും.
∙ഭർത്താവും ഭാര്യയും 25 വയസിൽ താഴെ പ്രായമുള്ള രണ്ട് മക്കളും ഉൾപ്പെടുന്ന കുടുംബത്തിന്13,411 രൂപയാണ് പ്രീമിയം.
∙അധികമായി ഒരു കുട്ടിയ്ക്ക് ചേരണമെങ്കിൽ 4130 രൂപ പ്രീമിയമാകും.
∙വ്യക്തിക്ക് 8101 രുപയാണ് പ്രീമിയം തുക.
∙നിലവിലുള്ള അസുഖങ്ങൾക്കും പരിരക്ഷ ലഭിക്കും. കാത്തിരിപ്പ് കാലാവധിയില്ല.
∙ഏത് തരം അപകടമാണെങ്കിലും അപകട
ഇൻഷുറൻസ് പരിരക്ഷയും ഉറപ്പ് നൽകുന്നുണ്ട്.
∙18 മുതൽ 70 വയസ് വരെ പ്രായമുള്ളവർക്ക് പ്രീമിയം തുകയിൽ മാറ്റമില്ല.
∙മരണം സംഭവിച്ചാൽ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിന് ഇന്ത്യയിലാണെങ്കില്‍ 25000 രൂപയും വിദേശത്ത് നിന്നാണെങ്കിൽ 50000 രൂപയും ലഭിക്കും.
∙വിദേശത്ത് പ്രവാസികൾ ജോലി ചെയ്യുന്ന കമ്പനികൾക്കായി പ്രത്യേക റജിസ്ട്രേഷൻ സൗകര്യവുമുണ്ട്.
∙നോർക്ക സൈറ്റിലൂടെയോ, മൊബൈൽ ആപ്പിലൂടെയോ പദ്ധതിയിൽ ചേരാനാകും
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]