
തൃശൂർ∙ കുടുംബശ്രീ ഉൽപന്നങ്ങൾ ഓൺലൈനായി ലഭ്യമാക്കാനുള്ള ആപ് ‘പോക്കറ്റ് മാർട്ട്’ ഓഗസ്റ്റ് അവസാനത്തോടെ പൂർണസജ്ജമാകും. ഇതോടെ കേരളത്തിലെവിടെനിന്നും കുടുംബശ്രീ ഉൽപന്നങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യാം.
കുടുംബശ്രീയുടെ വിവിധ സേവനങ്ങളും ആപ്പിൽ ലഭ്യമാകും.
അവശതയുള്ളവർക്ക് പരിചരണം നൽകുന്ന കെ–ഫോർ കെയർ പദ്ധതിയിലെ വൊളന്റിയർമാരുടെ സേവനം ആപ്പിലൂടെ ബുക്ക് ചെയ്യാം. ഇതിനായി ഇപ്പോൾ കൂടുതൽ വൊളന്റിയർമാർക്കു പരിശീലനം നൽകുന്നു.
തൊട്ടടുത്തുള്ള പ്രീമിയം കുടുംബശ്രീ കഫേകളും ജനകീയ ഹോട്ടലുകളും ആപ്പിൽ മാപ് ചെയ്യും.
അതോടെ യാത്രക്കാർക്ക് അടുത്തുള്ള കുടുംബശ്രീ കഫേകൾ ആപ്പിലൂടെ കണ്ടെത്താം. കുടുംബശ്രീ ബ്രാൻഡഡ് ഉൽപന്നങ്ങളടങ്ങിയ ഗിഫ്റ്റ് ഹാംപറുകളും ഓണത്തോടനുബന്ധിച്ച് ആപ്പിൽ ലഭ്യമാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]