കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ 46.66 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ യുഎസ് ഇക്വിറ്റി സ്ഥാപനമായ ബെയ്ൻ ക്യാപിറ്റലിന് ആർബിഐ അനുമതി. ബെയ്ൻ ക്യാപിറ്റലിന്റെ രണ്ട് അനുബന്ധ സ്ഥാപനങ്ങൾ വഴിയാണ് ഏറ്റെടുക്കലെന്നും മണപ്പുറം അറിയിച്ചു.
കഴിഞ്ഞ വർഷം മാർച്ച് 20ന് ഒപ്പിട്ട
ധാരണ പ്രകാരം, ബെയ്ൻ ക്യാപിറ്റൽ ഏകദേശം 4,835 കോടി രൂപയാണ് മണപ്പുറം ഫിനാൻസിൽ നിക്ഷേപിക്കുക. ഓഹരിയൊന്നിന് 236 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രിഫറൻഷ്യൽ അലോട്ട്മെന്റിലൂടെയാണ് ഏറ്റെടുക്കൽ. കൂടാതെ പൊതു ഓഹരി ഉടമകളിൽ നിന്ന് ഓപ്പൺ ഓഫറിലൂടെ 26 ശതമാനം ഓഹരികളും ബെയ്ൻ ക്യാപിറ്റൽ ഏറ്റെടുക്കും.
ഇതിനും ഓഹരിയൊന്നിന് 236 രൂപയാണ് വില. ഇതോടെ മണപ്പുറം ഫിനാൻസിന്റെ പ്രൊമോട്ടർ പദവിയും ബെയ്ൻ ക്യാപിറ്റലിന് ലഭിക്കും. നിലവിലെ പ്രൊമോട്ടർമാർക്കൊപ്പം കമ്പനിയുടെ നിയന്ത്രണ കാര്യങ്ങളിൽ ഇടപെടാനും അധികാരമുണ്ടാകും.
കമ്പനിയുടെ ഡയറക്ടർ ബോർഡ് ഇതനുസരിച്ച് പുനസംഘടിപ്പിക്കുമെന്നും മണപ്പുറം ഫിനാൻസ് അറിയിച്ചു.
ഏറ്റെടുക്കൽ ധാരണ പ്രകാരം ഡയറക്ടർ ബോർഡിൽ ബെയ്ൻ ക്യാപിറ്റലിന്റെ നോമിനിയെ നിയോഗിക്കേണ്ടതുണ്ട്. നിലവിലെ പ്രൊമോട്ടർമാരുടെ വിഹിതം 28.9 ശതമാനമായിരിക്കും.
ബെയ്ൻ ക്യാപിറ്റൽ പങ്കാളിയായി എത്തുന്നതോടെ കമ്പനിയുടെ വളർച്ച വേഗത്തിലാകുമെന്ന് മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി.പി.
നന്ദകുമാർ പറഞ്ഞു. സാങ്കേതികവിദ്യയിലും റിസ്ക് മാനേജ്മെന്റിലും കൂടുതൽ നിക്ഷേപം നടത്താനും നീക്കം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ സമ്മിശ്രമായ പാദഫലമാണ് മണപ്പുറം ഫിനാൻസ് പുറത്തുവിട്ടത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണപണയ സ്ഥാപനങ്ങളിലൊന്നായ മണപ്പുറം 381 കോടി രൂപയുടെ ലാഭമാണ് മൂന്നാം പാദത്തിൽ നേടിയത്. മുൻവർഷത്തെ മൂന്നാം പാദത്തിലെ 453 കോടി രൂപ ലാഭത്തിൽ നിന്ന് 15.9 ശതമാനം കുറവാണിത്.
അറ്റ പലിശ വരുമാനം മുന്വർഷത്തേക്കാൾ 0.9 ശതമാനം മാത്രം കുറഞ്ഞ് 1,150 കോടി രൂപയായി. കമ്പനിയുടെ പ്രവർത്തന വരുമാനം മുൻവർഷത്തേക്കാൾ 6.5 ശതമാനം വർധിച്ച് 1,915.35 കോടി രൂപയിലെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

