ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് അവധി നൽകിയതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സീറോദ സ്ഥാപകൻ നിതിൻ കാമത്ത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരു കാരണമാക്കി അവധി നൽകിയ തീരുമാനം മോശം പ്ലാനിങ്ങാണെന്ന് അദ്ദേഹം പറഞ്ഞു.
വിപണിയെ നമ്മൾ ലാഘവത്തോടെയാണ് കാണുന്നതെന്ന് വിദേശ നിക്ഷേപകർ കരുതും. രാജ്യാന്തര ബന്ധങ്ങളുള്ളതും ശക്തമായ വിദേശ നിക്ഷേപക സാന്നിധ്യവുമുള്ളതാണ് ഇന്ത്യൻ വിപണി.
ഇത്തരം അവധി തീരുമാനങ്ങളെ എതിർക്കാൻ ബന്ധപ്പെട്ട
സ്ഥാനങ്ങളിലുള്ളവർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് (ബിഎംസി) ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മഹാരാഷ്ട്ര സർക്കാർ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചത്.
ബിഎസ്ഇയും എൻഎസ്ഇയും ഇന്ന് പ്രവർത്തിക്കുന്നില്ല.
Indian stock exchanges are closed today for Mumbai’s municipal elections. The fact that our exchanges, which have international linkages, are shut down for a local municipal election shows poor planning and a serious lack of appreciation for second-order effects.
As Munger…
ഇന്ത്യൻ ഓഹരി വിപണി പുതുവർഷത്തിൽ പൊതുവേ തളർച്ചയുടെ പാതയിലൂടെ നീങ്ങുകയും നിക്ഷേപക ആത്മവിശ്വാസം മങ്ങുകയും ചെയ്തിരിക്കേയാണ് ഇത്തരം അവധി പ്രഖ്യാപനമെന്നും നിതിൻ കാമത്ത് ചൂണ്ടിക്കാട്ടി. 2026ൽ ഇതുവരെ സെൻസെക്സിലെ നിക്ഷേപക സമ്പത്തിൽ നിന്ന് 8 ലക്ഷം കോടിയോളം രൂപ കൊഴിഞ്ഞുപോയിട്ടുണ്ട്.
ഇന്നലെയും സെൻസെക്സ് 244.98 പോയിന്റ് (-0.29%) താഴ്ന്ന് 83,382.71ലും നിഫ്റ്റി 66.70 പോയിന്റ് (-0.26%) നഷ്ടവുമായി 25,665.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓട്ടോ, ഐടി, റിയൽറ്റി ഓഹരികളാണ് നഷ്ടത്തിൽ മുന്നിൽ നിന്നത്.
മെറ്റൽ, പൊതുമേഖലാ ബാങ്ക്, ഊർജം, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ നേട്ടത്തിലേറി. ടാറ്റാ സ്റ്റീൽ, എൻടിപിസി, ഒഎൻജിസി, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ എന്നിവയാണ് നേട്ടത്തിൽ മുന്നിലെത്തിയ പ്രമുഖർ.
ടാറ്റ കൺസ്യൂമർ, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുക്കി, എച്ച്യുൽ എന്നിവ നിരാശപ്പെടുത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

