യുദ്ധം ചെയ്യാനും സൈനികരുടെ ക്ഷേമത്തിനും പണമില്ലാതെ കേന്ദ്രസർക്കാർ ജനങ്ങളുടെ മുന്നിൽ കൈനീട്ടിയ ഒരു സാഹചര്യത്തെക്കുറിച്ച് പുതുതലമുറ കേൾക്കാൻ ഇടയില്ല. 1962ൽ ചൈനീസ് യുദ്ധ സമയത്താണ് കേന്ദ്രസർക്കാർ ജനങ്ങളുടെ സഹായം തേടിയെത്തിയത്.
യുദ്ധച്ചെലവുകൾക്കും സൈനികരുടെയും ആശ്രിതരുടെയും ക്ഷേമത്തിനും മറ്റുമായി രൂപീകരിച്ച ദേശീയ പ്രതിരോധ നിധിയിലേക്കാണ് സംഭാവനകൾ ജനങ്ങളിൽ നിന്ന് സ്വീകരിച്ചത്. അന്ന് 600 കിലോഗ്രാം സ്വര്‍ണവും മൂന്ന് വിമാനങ്ങളും ഒരു ചെറിയ വിമാനത്താവളവും അടങ്ങുന്ന സ്വത്തുക്കൾ സർക്കാരിന് സംഭാവന ചെയ്ത ഒരു രാജകുടുംബം നമ്മുടെ രാജ്യത്തുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ഒരു രാജകുടുംബം നടത്തിയ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണിതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
ബീഹാറിലെ ദർഭംഗ രാജകുടുംബത്തിലെ മഹാറാണി ആയിരുന്ന കാംസുന്ദരി ദേവി 93–ാമത്തെ വയസിൽ മരിച്ചതോടെയാണ് വർഷങ്ങൾ പഴക്കമുള്ള സംഭാവനയുടെ കഥയും ചർച്ചയായത്.
മിഥിലാഞ്ചൽ മേഖലയിലെ രാജാവായിരുന്ന കാമേശ്വർ സിങിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു കാം സുന്ദരി ദേവി.മാസങ്ങളോളം അസുഖ ബാധിതയായിരുന്ന ഇവർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. എന്നാൽ വെറുമൊരു രാജകുടുംബത്തിനപ്പുറം ഉത്തരേന്ത്യയിലെ വ്യവസായ മേഖലയിൽ വലിയ സംഭാവന നൽകിയ കഥയും ഇവർക്ക് പറയാനുണ്ട്.
ഇന്ത്യൻ ഭരണഘടന നിർമാണ സഭയിലും രാജ്യസഭയിലും അംഗമായിരുന്ന കാമേശ്വർ സിങ് ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ജന്മിയായിരുന്നു.
4 ലക്ഷം കോടി ആസ്തി
ഒരു കാലത്ത് ഇന്ത്യയിലെ പേരുകേട്ട ധനിക കുടുംബങ്ങളിൽ ഒന്നായിരുന്നു ദർഭംഗ.
1962ൽ കാമേശ്വർ സിങ് മരിക്കുമ്പോൾ കുടുംബത്തിന്റെ ആസ്തി 2,000 കോടി രൂപ. ഇന്നത്തെ കണക്ക് അനുസരിച്ച് നാല് ലക്ഷം കോടി രൂപയോളം വരുമിത്.
അക്കാലത്ത് കുടുംബ ബിസിനസിന് കീഴിലുണ്ടായിരുന്നത് 14 വമ്പൻ കമ്പനികളായിരുന്നു. രാജ്യത്തെ വിവിധ നഗരങ്ങളിൽ കോടികൾ വിലമതിക്കുന്ന ആഡംബര ബംഗ്ലാവുകൾ.
ശതകോടികൾ വിലമതിക്കുന്ന ആഭരണ ശേഖരം. ഓഹരി വിപണിയിൽ കോടികളുടെ നിക്ഷേപം.
റിയൽ എസ്റ്റേറ്റ് മേഖലയിൽ കോടികൾ വിലമതിയ്ക്കുന്ന സ്വത്തുക്കൾ. ധർഭംഗ എയർലൈൻസ് എന്ന പേരിൽ സ്വന്തമായി വിമാനക്കമ്പനി.
വ്യവസായ – വിദ്യാഭ്യാസ മേഖലയിൽ കോടികളുടെ നിക്ഷേപം. ഇതെല്ലാം ഉണ്ടായിരുന്ന കുടുംബത്തിന് പിന്നീട് ശക്തി ക്ഷയിച്ചു.
നിലവിലെ കണക്ക് പ്രകാരം ബാക്കിയായത് വെറും രണ്ട് ശതമാനം സ്വത്തുക്കൾ. ഇവയുടെ കൃത്യമായ കണക്ക് ലഭ്യമല്ല.
സർക്കാരിന് നല്‍കിത് 800 കോടിയുടെ സ്വർണം
ദേശീയ പ്രതിരോധ നിധിയിലേക്ക് 1962ൽ 600 കിലോഗ്രാം സ്വർണമാണ് കുടുംബം സംഭാവന ചെയ്തത്.
ഇന്നത്തെ വിലയനുസരിച്ച് ഏകദേശം 800 കോടി രൂപയാണ് ഇതിന്റെ മൂല്യം. കൂടാതെ മൂന്ന് സ്വകാര്യ വിമാനങ്ങളും ഒരു എയർ സ്ട്രിപ്പും ഇവർ സർക്കാരിന് വിട്ടുനൽകി.
ഇവയുടെ മൂല്യം എത്രയാണെന്ന കാര്യത്തിൽ കൃത്യമായ കണക്കില്ല. ഈ ഭൂമിയിലാണ് ഇന്ന് ബീഹാറിലെ ദർഭംഗ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
ധർഭംഗ കുടുംബത്തിന്റെ സംഭാവന പതിഞ്ഞ മറ്റൊരു മേഖലയാണ് വിദ്യാഭ്യാസം.
ബീഹാറിലെ ലളിത് നാരായൺ മിഥില സർവകലാശാല, കാമേശ്വർ സിങ് ദര്‍ഭംഗ സംസ്കൃത സർവകലാശാല എന്നിവക്ക് കൊട്ടാരങ്ങൾ വിട്ടുനൽകിയെന്നാണ് റിപ്പോർട്ട്. കൂടാതെ ബനാറസ് ഹിന്ദു സർവകലാശാല, അലിഗഡ് മുസ്ലിം സര്‍വകലാശാല, കൽക്കട്ട, പാറ്റ്ന സർവകലാശാല എന്നിവയ്ക്ക് വലിയ സാമ്പത്തിക സഹായങ്ങളും നൽകിയിരുന്നു.
ഭർഭംഗയിലെ മെഡിക്കൽ കോളേജിന് പിന്നിലും കുടുംബത്തിന്റെ സംഭാവനയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

