ന്യൂഡൽഹി ∙ വാണിജ്യം, നിക്ഷേപം, ഊർജം, ആണവോർജം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം ശക്തമാക്കാൻ ഇന്ത്യയും കാനഡയും തീരുമാനിച്ചു. കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും തമ്മിൽ നടന്ന ചർച്ചയിലാണു തീരുമാനം.
ഇതിനുള്ള മാർഗരേഖ തയാറാക്കിയതായും ജയശങ്കർ പറഞ്ഞു.
കാനഡ– ഇന്ത്യ സിഇഒ ഫോറം പുനരാരംഭിക്കും. അടുത്ത വർഷം ആദ്യം സമ്മേളനം നടക്കും.
കാനഡ– ഇന്ത്യ മിനിസ്റ്റീരിയൽ എനർജി ഡയലോഗും പുനഃസ്ഥാപിക്കും. എൽഎൻജി, എൽപിജി വ്യാപാരവും ഓയിൽ–ഗ്യാസ് മേഖലയിലെ പര്യവേക്ഷണ–ഉൽപാദന പങ്കാളിത്തവും ശക്തമാക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുമായി അനിത ആനന്ദ് കൂടിക്കാഴ്ച നടത്തി.
അനിത ആനന്ദിന്റെ സന്ദർശനം ഇന്ത്യ–കാനഡ ബന്ധത്തിനു പുതിയ ഊർജം നൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിച്ചു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വധത്തെത്തുടർന്ന് വിള്ളൽ വീണ ഇന്ത്യ–കാനഡ ബന്ധം ഏതാനും മാസം മുൻപാണു വീണ്ടും സൗഹൃദവഴിയിലെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]