
രാജ്യാന്തരവില കയറിയ അതേവേഗത്തിൽ തിരിച്ചിറങ്ങിയതോടെ കേരളത്തിൽ ഇന്നു സ്വർണവില നിശ്ചലം. എങ്കിലും സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് പല ജ്വല്ലറികളിലും വ്യത്യസ്ത വില തുടരുന്നു.
ചില വ്യാപാരികൾ ഇന്നലെ ഗ്രാമിന് 5 രൂപയും പവന് 40 രൂപയും കുറച്ചിരുന്നു. മറ്റു ചിലർ വില മാറ്റിയതുമില്ല.
അതുകൊണ്ട്, സംസ്ഥാനത്ത് ചില ജ്വല്ലറികളിൽ ഇന്നു വില ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ്.
മറ്റുള്ളവർ ഈടാക്കുന്നത് ഗ്രാമിന് 9,295 രൂപയും പവന് 74,360 രൂപയും. വെള്ളിവില ഇന്ന് ചിലർ കൂട്ടി, ഗ്രാമിന് രണ്ടു രൂപ വർധിച്ച് 126 രൂപ.
മറ്റ് വ്യാപാരികൾ ഇന്നലത്തെ വിലയായ 123 രൂപ നിലനിർത്തി.
18 കാരറ്റ് സ്വർണത്തിനും വില മാറിയിട്ടില്ല, എന്നാലും അതിനും പലവിലയാണുള്ളത്. ചിലർ ഗ്രാമിന് 7,675 രൂപ വാങ്ങുമ്പോൾ മറ്റു ചിലർ വാങ്ങുന്നത് 7,630 രൂപ മാത്രം.
5,940 രൂപയാണ് 14 കാരറ്റ് സ്വർണം ഗ്രാമിനു വില; 9 കാരറ്റിന് 3,820 രൂപ. ഇവയ്ക്കും വില മാറ്റമില്ല.
രാജ്യാന്തര സ്വർണവില ഇന്നു രാവിലെ ഔൺസിന് 3,350 ഡോളറിൽ നിന്ന് 3,374 ഡോളർ വരെ കയറിയെങ്കിലും പിന്നീട് താഴെയിറങ്ങി.
ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് വെറും 2 ഡോളർ നേട്ടത്തോടെ 3,360 ഡോളറിൽ. ഇതാണ്, കേരളത്തിൽ ഇന്നു വില മാറാതിരിക്കാനുള്ള മുഖ്യ കാരണം.
∙ യുഎസിൽ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞത് സ്വർണവില കൂടാനുള്ള വഴിതുറക്കും.
ഒരു ശതമാനം ബംപർ ഇളവ് പലിശനിരക്കിൽ വരുത്തണമെന്ന് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടുകഴിഞ്ഞു. കാര്യമായ ഇളവ് തന്നെവേണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റും ആവശ്യപ്പെട്ടു.
∙ പലിശനിരക്ക് കുറയുമ്പോൾ ബാങ്ക് നിക്ഷേപം, കടപ്പത്രം, ഡോളർ എന്നിവ അനാകർഷകമാകും, സ്വർണവില കൂടും.
∙ യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി അലാസ്കയിൽ നാളെ നടക്കുന്ന പുട്ടിൻ-ട്രംപ് ചർച്ചയും സ്വർണത്തിന് നിർണായകം.
∙ ചർച്ച ‘സമാധാന’ത്തിന് വഴിതുറന്നാൽ സ്വർണവില ഇടിയും.
ചർച്ച പൊളിഞ്ഞാൽ സ്വർണവില കുത്തനെ കൂടുകയും ചെയ്യും.
∙ കാരണം യുദ്ധം, നയതന്ത്ര തർക്കം, സാമ്പത്തിക അനിശ്ചിതത്വം പോലുള്ള സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന പെരുമയോടെ സ്വർണവില കൂടാറുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]