
കൊച്ചി ∙ മുത്തൂറ്റ് ഫിനാൻസിനു നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 2046 കോടി രൂപയുടെ അറ്റാദായം. കമ്പനിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ആദ്യപാദ നേട്ടമാണിത്.
മൊത്ത വായ്പ ആസ്തികൾ 1,20,031 കോടി രൂപയിലെത്തി; 42% വർധന. സ്വർണ പണയ വായ്പകളുടെ മൂല്യം മാത്രം 40% വർധനയോടെ 1,13,194 കോടി രൂപയായി.
ആദ്യപാദ പ്രവർത്തന വരുമാനം 5,720 കോടി രൂപയായി ഉയർന്നു.
54% വർധന. ആദ്യ പാദത്തിൽ മാത്രം 4,45,481 പുതിയ ഇടപാടുകാർക്ക് 6,355 കോടി രൂപയുടെ സ്വർണ വായ്പ അനുവദിച്ചു.
മുത്തൂറ്റ് ഗ്രൂപ്പിന്റെ മൊത്തം വായ്പ ആസ്തി മൂല്യം 37% വർധിച്ച് 1,33,938 കോടി രൂപയായി.
വിപണി മൂല്യം ഒരു ലക്ഷം കോടിയെന്ന നാഴികക്കല്ലു പിന്നിട്ട കേരളത്തിലെ ആദ്യ കമ്പനി എന്ന നേട്ടം മുത്തൂറ്റ് ഫിനാൻസ് നേരത്തെ കൈവരിച്ചിരുന്നു.
വേഗത്തിലും എളുപ്പത്തിലും ലക്ഷക്കണക്കിന് ഉപയോക്താക്കൾക്കു വായ്പ ലഭ്യമാക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യകളിലേക്കുള്ള മാറ്റം ഊർജിതപ്പെടുത്തുകയാണെന്നു ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.
സ്വർണപ്പണയ രംഗത്തെ ആധിപത്യം കൂടുതൽ വ്യക്തമാക്കുന്നതാണ് ആദ്യപാദ ഫലങ്ങളെന്നു മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]