കൊച്ചി ∙ പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള ആശയങ്ങളും നിലവിലെ സംരംഭങ്ങൾ വികസിപ്പിക്കാൻ സഹായിക്കുന്ന അത്യാധുനിക യന്ത്ര സാമഗ്രികളുമായി ‘ക്വിക് കേരള’ ഒരുക്കുന്ന മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ നാളെ മുതൽ. രാവിലെ 11 ന് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന എക്സ്പോ 18 നു സമാപിക്കും.

250ൽ ഏറെ സ്റ്റാളുകളിലായി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള മെഷിനറികൾ പ്രദർശനത്തിനുണ്ട്. എക്സ്പോയോടനുബന്ധിച്ച് ചെറുകിട സംരംഭകരുടെ മെഗാ ഡിസ്കൗണ്ട് മേളയുമുണ്ട്. ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്ററിന്റെയും ബേക്ക്‌, ബേക്ക്‌വൺ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. എക്സൽ റഫ്രിജറേഷൻ ബേക്കറി മെഷിനറി ആൻഡ് കിച്ചൻ എക്യുപ്മെന്റ് പാർട്നറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിങ് പാർട്നറുമാണ്. അഗ്രോ മെഷിനറി പാർട്നറായി ഗ്രീൻ ഗാർഡും ഹെൽത്ത്‌ പാർട്നർ ആയി സ്ട്രോക് റീഹാബിലിറ്റേഷൻ സെന്റർ ആയ സേഹ ഗാർഡൻ ഇന്റർനാഷനൽ ഹോസ്പിറ്റലും എംഎസ്എംഇ പാർട്നറായി സിഡ്ബിയും മേളയുടെ ഭാഗമാണ്.

ഷവായ് ഉൾപ്പെടെ വിവിധതരം ഭക്ഷണം തയാറാക്കാനുള്ള യന്ത്രോപകരണങ്ങളാണു പ്രധാന ആകർഷണം. ഇഡ്ഡലിയും അച്ചപ്പവും കുഴലപ്പവും ഉഴുന്നുവടയുമൊക്കെ തയാറാക്കാവുന്ന വിവിധതരം മെഷീനുകളുണ്ട്. ബേക്കറി അവ്ൻ, ഇലക്ട്രിക് ചിരവ, വിവിധതരം മസാജറുകൾ, ഇൻഡസ്ട്രിയൽ റഫ്രിജറേറ്ററുകൾ, സിഎൻസി കട്ടിങ് മെഷീനുകൾ, പവർ ടൂളുകൾ, ഫുഡ് പാക്കിങ് – ഫൂഡ് പ്രോസസിങ് മെഷീനുകൾ, പ്രിന്റിങ് മെഷീനുകൾ തുടങ്ങിയവയെല്ലാം ലഭിക്കും. പാരഗൺ ഹോട്ടൽ ഒരുക്കുന്ന ഫുഡ് കോർട്ടുമുണ്ട്.

മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ നാളെ മുതൽ കൊച്ചിയിൽ

പ്രവേശനം 50 രൂപ ടിക്കറ്റ് മുഖേന. FLAT30 പ്രമോ കോഡ് ഉപയോഗിച്ച് ഇന്നു ബുക്ക് ചെയ്യുന്നവർക്ക് 30% നിരക്കിളവു ലഭിക്കും. ബുക്കിങ്ങിന് QR കോഡ് സ്കാൻ ചെയ്യാം. വെബ്സൈറ്റ്: .

English Summary:

The Kochi Machinery and Trade Expo, organized by Manorama Quick Kerala, features a wide array of machinery for various businesses. This expo offers significant discounts and will be held at Jawaharlal Nehru Stadium, Kalamassery from [Date] to 18th.