അദാനി ഗ്രൂപ്പിന് കീഴിലെ പ്രമുഖ കമ്പനികളിലൊന്നായ അദാനി ഗ്രീൻ എനർജിയിൽ നടന്ന ‘ഇൻസൈഡർ ട്രേഡിങ്’ സംബന്ധിച്ച ആരോപണത്തിൽ പ്രണവ് അദാനിക്ക് സെബിയുടെ ക്ലീൻ ചിറ്റ്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ അനന്തരവനാണ് പ്രണവ്.
ഗ്രൂപ്പിലെ നിരവധി കമ്പനികളുടെ ഡയറക്ടറുമാണ്.
കമ്പനിയിൽ വലിയ ഓഹരി പങ്കാളിത്തമുള്ളവർക്കിടയിൽതന്നെ നടക്കുന്ന ഓഹരി കൈമാറ്റമാണ് ഇൻസൈഡർ ട്രേഡിങ്. ചില വേളകളിൽ സുപ്രധാന വിവരങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ഓഹരി വിൽക്കുകയോ വാങ്ങുകയോ ചെയ്യാറുമുണ്ട്.
ഇത്തരം ഘട്ടങ്ങളിൽ ഇതു വിമർശനങ്ങൾക്കും ചിലപ്പോൾ അന്വേഷണങ്ങൾക്കും ഇടവരുത്തുകയും ചെയ്യും.
2021ൽ എസ്ബി എനർജി എന്ന കമ്പനിയെ അദാനി ഗ്രീൻ എനർജി ഏറ്റെടുത്തിരുന്നു. ഇക്കാര്യം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുംമുൻപ് പ്രണവ് അദാനി തന്റെ ബന്ധുക്കളായ കുനാൽ ധൻപാൽഭായ് ഷാ, നൃപാൽ ധൻപാൽഭായ് ഷാ എന്നിവരെ അറിയിച്ചെന്നും അവസരം മുതലെടുത്ത് കുനാലും നൃപാലും അദാനി ഗ്രീൻ എനർജിയുടെ ഓഹരി വാങ്ങിക്കൂട്ടി ലാഭമുണ്ടാക്കിയെന്നുമായിരുന്നു ആരോപണം.
കുനാൽ വിവാഹം ചെയ്തിരിക്കുന്നത് പ്രണവ് അദാനിയുടെ കസിനെയാണ്.
നൃപാൽ പ്രണവിന്റെ സഹോദരിയെയും. കുനാലും നൃപാലും വാങ്ങുമ്പോൾ അദാനി ഗ്രീൻ എനർജി ഓഹരിവില 1,198.75 രൂപയായിരുന്നു.
അന്നുതന്നെ ഓഹരിവില 1,243.65 രൂപയിലേക്ക് ഉയർന്നത് ഇരുവർക്കും നേട്ടമായി. കുനാൽ ഒറ്റദിവസം അദാനി ഗ്രീൻ എനർജിയുടെ 50,000 ഓഹരികളാണ് വാങ്ങിയത്. നൃപാൽ 30,037 ഓഹരികളും.
കുനാലിന് 50.92 ലക്ഷം രൂപയും നൃപാലിന് 40.45 രൂപയും ലാഭം കിട്ടിയെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ്, സെബി കുനാൽ, നൃപാൽ, പ്രണവ് എന്നിവർക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചത്.
എന്നാൽ, പ്രണവ് അൺപബ്ലിഷ്ഡ് പ്രൈസ്-സെൻസിറ്റീവ് ഇൻഫർമേഷൻ (യുപിഎസ്ഐ) ചട്ടം ലംഘിച്ചിട്ടില്ലെന്നും ഏറ്റെടുക്കൽ വിവരങ്ങൾ അതിനുമുൻപേ തന്നെ പൊതു പ്ലാറ്റ്ഫോമുകൾ ഉണ്ടായിരുന്നെന്നും സെബി പിന്നീട് കണ്ടെത്തി.
തുടർന്നാണ്, മൂവർക്കും ക്ലൂൻ ചിറ്റ് നൽകിയത്. സെബി മറ്റൊരു ഓർഡർ വഴി വിനോദ് ബഹേതി, തരുൺ ജെയിൻ, രാജ്താരു എന്റർപ്രൈസസ്, എംസി ജെയിൻ ഇൻഫോസർവീസസ് എന്നിവർക്കും ക്ലീൻ ചിറ്റ് നൽകി.
ഇതും അദാനി ഗ്രീൻ എനർജിയിലെ ഇൻസൈഡർ ട്രേഡിങ് സംബന്ധിച്ച ആരോപണത്തിന്മേലായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

