ബെംഗളൂരുവിൽ ജോലി ചെയ്യുന്ന 22കാരൻ ടെക്കിപ്പയ്യൻ, ഒരുദിവസം നേരംവെളുത്തപ്പോൾ കോടീശ്വരനായി! ഓ.. ഗോഡ്!!
ഐ ആം എ മില്യണയർ!!
സോഷ്യൽ മീഡിയകളിലെല്ലാം പോസ്റ്റോട് പോസ്റ്റ്.
അങ്ങനെ ഞാനും ഒരു കോടീശ്വരനായിരിക്കുന്നു!
ലോകത്തെ ഏറ്റവും സമ്പന്നൻ എന്ന പട്ടം ടെസ്ല, എക്സ്, സ്പേസ്എക്സ് എന്നിവയുടെ തലവൻ ഇലോൺ മസ്കിനെ ‘മലർത്തിയടിച്ച്’ 81കാരൻ ലാറി എലിസൺ പിടിച്ചെടുത്തത് കഴിഞ്ഞദിവസമാണ്.
ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികയിലായിരുന്നു ഓറക്കിൾ കോർപറേഷന്റെ സഹസ്ഥാപകനും ചെയർമാനും ചീഫ് ടെക്നോളജി ഓഫിസറുമായ (സിടിഒ) ലാറി എലിസൺ ഒന്നാംസ്ഥാനം നേടിയത്. കണക്കുകൾ പ്രകാരം അന്ന് 393 ബില്യൻ ഡോളറായിരുന്നു (34.63 ലക്ഷം കോടി രൂപ) എലിസണിന്റെ ആസ്തി.
മസ്കിന്റേത് 385 ബില്യനും (33.93 ലക്ഷം കോടി രൂപ).
മൈക്രോസോഫ്റ്റും ആമസോണും ഉൾപ്പെടെയുള്ള കമ്പനികളുമായി മൾട്ടി-ബില്യൻ ഡോളറിന്റെ ക്ലൗഡ് സേവന കരാറുകൾ ഒപ്പുവച്ചിട്ടുണ്ടെന്ന് എലിസൺ വ്യക്തമാക്കിയതിനു പിന്നാലെ ഓറക്കിളിന്റെ ഓഹരികൾ സ്വപ്നതുല്യമായ മുന്നേറ്റം നടത്തുകയായിരുന്നു. ഒറ്റദിവസം ഓഹരിവില കുതിച്ചത് 43 ശതമാനത്തോളം.
ക്ലൗഡ് സേവനങ്ങളിൽ നിന്ന് 2026ൽ 18 ബില്യനും തുടർന്നുള്ള 4 വർഷങ്ങളിൽ യഥാക്രമം 32 ബില്യൻ, 72 ബില്യൻ, 114 ബില്യൻ, 144 ബില്യൻ എന്നിങ്ങനെയും വരുമാനം പ്രതീക്ഷിക്കുന്നതായും ലാറി എലിസൺ പറഞ്ഞതിനു പിന്നാലെ ഓറക്കിളിന്റെ ഓഹരിവില റോക്കറ്റിലേറുകയായിരുന്നു.
1992നുശേഷം ഓഹരികൾ ഒറ്റദിവസം ഇത്രയും കുതിച്ചതും ആദ്യം.
അന്ന്, ഒറ്റ ദിവസം എലിസണിന്റെ ആസ്തിയിലുണ്ടായ വർധന 101 ബില്യൻ ഡോളർ; സുമാർ 8.9 ലക്ഷം കോടി രൂപ! ഒറ്റദിവസം ഒരാളുടെ ആസ്തിയിൽ ഇത്രയധികം കുതിപ്പുണ്ടാകുന്നതും ആദ്യമായിരുന്നു.
മസ്ക് 2023 ഡിസംബറിൽ കുറിച്ച 63 ബില്യന്റെ റെക്കോർഡാണ് പഴങ്കഥയായത്.
ഇനി ഇന്ത്യയിലേക്ക് തിരിച്ചുവരാം…
മസ്കിനെ കടത്തിവെട്ടി ലാറി ലോക സമ്പന്നരിൽ ഒന്നാംസ്ഥാനക്കാരനായത് അവിടെനിൽക്കട്ടെ. ഓറക്കിളിന്റെ ഓഹരിക്കുതിപ്പ് ഇങ്ങിവിടെ ഇന്ത്യയിലും പലരെയും ഒറ്റദിവസംകൊണ്ട് ക്രോർപതികളാക്കി.
ഓറക്കിളിലെ ജീവനക്കാർക്കാണ് ‘ബംപർ’ അടിച്ചത്.
2022ൽ ഓറക്കളിന്റെ ബെംഗളൂരു ഓഫിസിൽ ജോലിക്കുകയറിയ 25കാരന് വേതനത്തിനൊപ്പം ഗ്രാന്റായി കമ്പനി നിശ്ചിത ഓഹരികളും വാഗ്ദാനം ചെയ്തിരുന്നു. ഈ ഓഹരികളുടെ മൊത്തമൂല്യമാണ് ഒരുദിവസംകൊണ്ട് കോടി കടന്നത്.
∙ റസ്ട്രിക്റ്റഡ് സ്റ്റോക്ക് യൂണിറ്റുകളായാണ് (ആർഎസ്യു) യോഗ്യരായ ജീവനക്കാർക്ക് കമ്പനി ഓഹരികൾ അനുവദിക്കുക.
ഇതിന് ഒന്നുമുതൽ മൂന്നുവർഷം വരെ ലോക്ക്-ഇൻ കാലാവധിയുണ്ടാകും. അതായത്, ലോക്ക്-ഇൻ കാലാവധിക്ക് ശേഷമേ ഓഹരികൾ കൈവശം കിട്ടൂ.
ജീവനക്കാർ കമ്പനിക്കൊപ്പം ഉറച്ചുനിൽക്കാനും ഇടയ്ക്ക് ഓഹരിവിറ്റ് ലാഭമെടുക്കുന്നത് ഒഴിവാക്കാനും വേണ്ടിയാണ് ലോക്ക്-ഇൻ കാലാവധി.
∙ മറ്റൊരു 22കാരൻ ടെക്കിക്ക് 2024ൽ ജോലിയിൽ കയറുമ്പോൾ ലഭിച്ച വേതന വാഗ്ദാനം വർഷം 60 ലക്ഷം രൂപ. ഒപ്പം 60 ലക്ഷം രൂപമതിക്കുന്ന ആർഎസ്യുവും.
ഇതിന്റെ മൂല്യം മാത്രം ഇപ്പോൾ 1.25 കോടി കടന്നു. രണ്ടുവർഷത്തിനകം മൊത്തമൂല്യം രണ്ടുകോടിയെങ്കിലും കടക്കുമെന്നും കരുതുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]