
കഞ്ചിക്കോട് (പാലക്കാട്) ∙ കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ വീണ്ടും അഭിമാനകരമായ നേട്ടവുമായി ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമ്ൽ). അത്യാധുനിക ലിങ്ക്-ഹോഫ്മാൻ-ബുഷ് പാസഞ്ചർ ട്രെയിൻ കോച്ചുകൾ (എൽഎച്ച്ബി) നിർമിക്കാൻ ഇന്ത്യൻ റെയിൽവേയുടെ 1888 കോടി രൂപയുടെ കരാർ ബെമ്ലിനു ലഭിച്ചു.
15 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണു നിർദേശം. കൂടുതൽ കോച്ചുകളും പാലക്കാട് കഞ്ചിക്കോട് പ്ലാന്റിലായിരിക്കും നിർമിക്കുകയെന്നാണു വിവരം.
പഴയ ജനറൽ, സ്ലീപ്പർ കോച്ചുകൾ മാറ്റി 45,000 പുതിയ എൽഎച്ച്ബി കോച്ചുകൾ നിർമിക്കാനാണു റെയിൽവേ തീരുമാനം.
നേരത്തെ ബെമ്ലിൽ റെയിൽവേക്കായി 10 എൽഎച്ച്ബി കോച്ചുകൾ നിർമിച്ചു നൽകിയിരുന്നു. ഇതോടെയാണു ബെമ്ലിനെ തേടി കൂടുതൽ ഓർഡറുകൾ എത്തിയത്.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കാണ് (ഐസിഎഫ്) ബെമ്ലിൽ നിർമിക്കുന്ന പുതിയ എൽഎച്ച്ബി കോച്ചുകൾ കൈമാറുക.
കേന്ദ്ര സർക്കാരിന്റെ ‘മെയ്ക് ഇൻ ഇന്ത്യ–മേക്ക് ഫോർ ദ് വേൾഡ്’ പദ്ധതിയുടെ ഭാഗമാണിത്. 1.6 കോടി മുതൽ 2 കോടി രൂപ വരെയാണ് ഓരോ കോച്ചിനും വില.
സുരക്ഷിതവും സുഗമവുമായ യാത്ര ലക്ഷ്യമാക്കി ആധുനിക രീതിയിൽ നിർമിക്കുന്ന പാസഞ്ചർ കോച്ചുകളാണ് എൽഎച്ച്ബി (ലിങ്ക്-ഹോഫ്മാൻ-ബുഷ്) കോച്ചുകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]