
താരിഫ് വിഷയത്തിൽ യുഎസും ചൈനയും സമവായത്തിലേക്ക് കടന്നതോടെ റബർ വിലയും ഉഷാറിലേക്ക്. താരിഫ്പ്പേടി അകന്നതിനാൽ ഇനി ഡിമാൻഡ് ഉയരുമെന്നും വില കൂടുമെന്നുമാണ് രാജ്യാന്തര വിപണിയുടെ പ്രതീക്ഷ.
ജാപ്പനീസ് വിപണിയിൽ വില ഉയർന്നു. ഇന്തോനീഷ്യ, മലേഷ്യ, തായ്ലൻഡ് വിപണികൾ അവധിയിലാണ്.
കേരളത്തിലും വില ഉയരുമെന്നാണ് കർഷകരുടെ പ്രതീക്ഷകൾ. മികച്ച മഴ ലഭിക്കുമെന്ന വിലയിരുത്തൽ ഉൽപാദനത്തിലും ഉണർവുണ്ടാക്കിയേക്കും.
വിലവർധനയുടെ നേട്ടം ഇതുവഴി നേടാനാകുമെന്നും കർഷകർ കണക്കുകൂട്ടുന്നു. കൊച്ചി വിപണിയിൽ ഒരിടവേളയ്ക്കുശേഷം വെളിച്ചെണ്ണ വിലയും ഉയർന്നു.
ക്വിന്റലിന് 300 രൂപയാണ് കൂടിയത്. കൊപ്രാ വിലവർധനയും തമിഴ്നാട്ടിലെ എണ്ണ വിലക്കയറ്റവും കേരളത്തിലും വില കൂടാനിടയാക്കി.
കുരുമുളക് വില കുറഞ്ഞു. കൊച്ചിയിൽ 500 രൂപയുടെ കുറവുണ്ടായി.
കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും കട്ടപ്പന മാർക്കറ്റിൽ കൊക്കോ വിലകളും മാറിയില്ല. ഏലത്തിന് ലേല കേന്ദ്രങ്ങളിൽ മികച്ച വാങ്ങൽ താൽപര്യമുണ്ട്.
പക്ഷേ, വിലയെ അതു സ്വാധീനിച്ചില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
Kerala Commodity Price: Coconut oil price surges while black pepper falls, rubber price set to rise.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]