വർഷങ്ങളായി യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധം നിലനിൽക്കുന്ന രാജ്യമാണ് ഇറാൻ. രാജ്യാന്തര പേയ്മെന്റ് സംവിധാനങ്ങളിലൊന്നും ഇറാന് പ്രവേശനവുമില്ല.
വലിയ അളവിൽ ക്രൂഡ് ഓയിൽ ഉൽപാദിപ്പിക്കുന്ന ഇറാൻ പിന്നെ എങ്ങനെയാണ് ഇതൊക്കെ മറ്റു രാജ്യങ്ങൾക്ക് വിറ്റു പണം വാങ്ങുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ‘ഷാഡോ ബാങ്കിങ്’ എന്നറിയപ്പെടുന്ന സമാന്തര ബാങ്കിങ് സംവിധാനത്തിലൂടെയാണ് ഇറാന് ഈ ‘പ്രതിസന്ധിയെ’ നേരിടുന്നത്. ചൈനയുടെ കീഴിലുള്ള സ്വയംഭരണ പ്രദേശമായ ഹോങ്കോങ് പോലുള്ള സ്ഥലങ്ങളുടെ സഹായത്തോടെയാണിത്.
നിഴൽ ബാങ്കുകളുടെ കേന്ദ്രം
കമ്പനികൾ രജിസ്റ്റർ ചെയ്യാനുള്ള നിയമങ്ങൾ വളരെ ഉദാരമായ പ്രദേശമാണ് ഹോങ്കോങ്.
അതുകൊണ്ട് തന്നെ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധമുള്ള ഇറാനിയൻ കമ്പനികൾക്ക് മറ്റു പേരുകളിൽ ഇവിടെ എളുപ്പത്തിൽ കമ്പനികൾ രജിസ്റ്റർ ചെയ്യാം. ഇത്തരം കമ്പനികളിലൂടെ ഹോങ്കോങിൽ നിന്ന് 2024ൽ മാത്രം ഇറാനിലേക്ക് കടത്തിയത് 480 കോടി ഡോളറാണ്.
ക്രൂഡ് ഓയിൽ വിറ്റുകിട്ടുന്ന ചൈനീസ് യുവാനെ അമേരിക്കന്‍ ഡോളർ, യൂറോ തുടങ്ങിയ വിദേശ കറൻസികളിലേക്ക് മാറ്റിയ ശേഷമാണ് കൈമാറ്റം. മാത്രവുമല്ല ഈ കമ്പനികളെ ഉപയോഗിച്ചാണ് ഇറാൻ ആയുധ നിർമാണത്തിന് വേണ്ട
സാധനങ്ങൾ വാങ്ങുന്നതെന്നും ആരോപണമുണ്ട്.
ഇത്തരം കമ്പനികളിലൂടെ മാറ്റിയെടുക്കുന്ന പണം അന്താരാഷ്ട്ര ബാങ്കുകളിലൂടെയല്ല ഇറാനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. പകരം രാജ്യാന്തര ശ്രദ്ധ വലുതായി ലഭിക്കാത്ത ബാങ്ക് ഓഫ് കുൻലുൻ പോലുള്ള പ്രാദേശിക ചൈനീസ് ബാങ്കുകളിലൂടെയാണ് ഇടപാടു നടക്കുക.
ഇത്തരം ബാങ്കുകളിലൂടെ നടത്തുന്ന ഇടപാടുകൾ അന്വേഷണ ഏജൻസികള്‍ക്ക് ട്രാക്ക് ചെയ്യാനും എളുപ്പമല്ല.
നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ഇത്തരം കമ്പനികള്‍ക്ക് മേൽ യുഎസ് ഉപരോധം ഏർപ്പെടുത്താറുണ്ട്. കുറച്ചുകഴിഞ്ഞാൽ വീണ്ടും മറ്റ് പേരുകളിൽ ഇവ തിരിച്ചെത്തും.
2024ൽ ഇത്തരത്തിൽ അഞ്ച് കമ്പനികളെ യുഎസ് ട്രഷറി ഡിപ്പാർട്മെന്റ് വിലക്കി. ഡ്രോണുകൾ നിര്‍മിക്കാൻ ഇറാനു വേണ്ടി സാമഗ്രികൾ വാങ്ങിയെന്ന് ആരോപിച്ച് 2025ലും ചില കമ്പനികള്‍ക്ക് ഉപരോധം ഏർപ്പെടുത്തി.
2025 നവംബറിലെ കണക്ക് പ്രകാരം ഹോങ്കോങിലെ 366 കമ്പനികള്‍ക്കാണ് യുഎസ് ഉപരോധമുള്ളത്.
അതേസമയം, ഇറാനെതിരെ ചുമത്തിയിരിക്കുന്നത് ഏകപക്ഷീയമായ ഉപരോധമാണെന്നാണ് ചൈനയുടെ നിലപാട്. ഇക്കാരണത്താൽ ചൈനീസ് കമ്പനികളുടെ വിവരങ്ങളൊന്നും ചൈന യുഎസിന് കൈമാറാറില്ല.
ഇത് ഇത്തരം കമ്പനികളെ നിയന്ത്രിക്കുന്നതിൽ തടസമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഷാഡോ ഫ്ളീറ്റിന്റെയും കേന്ദ്രം
യുഎസ് ഉപരോധത്തെ തുടർന്ന് അടുത്ത കാലം വരെ ഇറാന് ഔദ്യോഗിക ചാനലുകൾ വഴി ക്രൂഡ് ഓയിൽ വിൽക്കാൻ കഴിയില്ലായിരുന്നു. ഇതിന് പരിഹാരം കാണാൻ ഇറാൻ രൂപം കൊടുത്ത ‘ഡാർക്ക് ഫ്ളീറ്റ്’ എന്ന സമാന്തര കപ്പൽ ശൃംഖലയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നും ഹോങ്കോങാണ്.
ഇവിടെ രജിസ്റ്റർ ചെയ്ത പല കമ്പനികളുടെയും പേരിലാണ് ഡാര്‍ക്ക് ഫ്ളീറ്റിലെ കപ്പലുകള്‍ സർവീസ് നടത്തുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

