ഹോർമുസ് കടലിടുക്ക് ‘ബ്ലോക്ക്’ ചെയ്ത് ഇറാനെ സമ്മർദത്തിലാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം ഫലത്തിൽ ഏറ്റവുമധികം തിരിച്ചടിയാവുക ചൈനയ്ക്ക്. ഇരട്ട
അടി ചൈനയ്ക്ക് കൊടുക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നതും.
ഇറാന് ആയുധ പിന്തുണ നൽകിയാൽ ചൈനയ്ക്ക് 50% അധികത്തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഹോർമുസ് ബ്ലോക്ക് ചെയ്യുമെന്ന മുന്നറിയിപ്പ്.
യുഎസ് നാവികസേന ഹോർമുസ് ബ്ലോക്ക് ചെയ്യാനുള്ള നടപടികളിലേക്ക് കടന്നു.
ഇറാൻ തുറമുഖത്തേക്കും തിരിച്ചുമുള്ള കപ്പലുകൾ, ഇറാന് ടോൾ നൽകുന്ന കപ്പലുകൾ എന്നിവയാണ് തടയുക.
എണ്ണവില കത്തിക്കയറും
ലോക വിപണിയിലേക്ക് എത്തുന്ന എണ്ണയിൽ 20% ഒഴുകുന്ന വഴിയാണ് ഹോർമുസ്. ഈ പാത ബ്ലോക്ക് ചെയ്യുന്നത് എണ്ണവില കൂടുതൽ കുതിച്ചുകയറാൻ ഇടവരുത്തും.
പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന ഇറാൻ-യുഎസ് ചർച്ച പൊളിയുകയും ഹോർമുസ് ബ്ലോക്ക് ചെയ്യുമെന്ന ട്രംപിന്റെ പ്രസ്താവനയുംതന്നെ എണ്ണവിലയെ മേലോട്ട് നയിച്ചിരുന്നു. യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 8.37% മുന്നേറി 104.6 ഡോളറിലും ബ്രെന്റ് വില 8.28% ഉയർന്ന് 103.1 ഡോളറിലും എത്തി.
ചൈനയ്ക്ക് കനത്ത ആഘാതം
ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ചൈന.
ഹോർമുസിലൂടെയുള്ള മൊത്തം എണ്ണയിൽ ഏതാണ്ട് 40 ശതമാനവും പോയിരുന്നത് ചൈനയിലേക്കാണ്. എൽഎൻജിയിൽ ഇത് 30 ശതമാനവുമാണ്.
ഇറാന്റെയും ഗൾഫ് രാജ്യങ്ങളുടെയും എണ്ണയെയും എൽഎൻജിയെയും വലിയതോതിൽ ആശ്രയിക്കുന്ന ചൈനീസ് റിഫൈനറികൾക്ക് ട്രംപിന്റെ നീക്കം കനത്ത ആഘാതമാകും. വില കൂടുന്നതും വലയ്ക്കും.
നിലവിൽതന്നെ വിതരണശൃംഖലയിൽ പ്രശ്നങ്ങളുണ്ടായേക്കാമെന്ന പേടിമൂലം ചൈനീസ് റിഫൈനറികൾ ബാരലിന് 40 ഡോളർ വരെ അധികം നൽകിയാണ് എണ്ണ വാങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
ചൈനയിൽ പണപ്പെരുപ്പം കത്തിക്കയറാനും ഹോർമുസ് പ്രതിസന്ധി ഇടവരുത്തും. ഇതിനെല്ലാം പുറമേയാണ് ഇറാനെ സഹായിച്ചാൽ കൂടുതൽ തീരുവ ചുമത്തുമെന്നുള്ള ട്രംപിന്റെ ഭീഷണിയും.
∙
ഇന്ത്യയെ ബാധിക്കുമോ?
: ഇന്ത്യ 2019ന് ശേഷം ഇറാന്റെ എണ്ണ വാങ്ങുന്നത് പൂർണമായി നിർത്തിയിരുന്നു.
പിന്നീട് ഇപ്പോഴാണ് പുനരാരംഭിച്ചത്; അതും നാമമാത്രമാണ്. ഇറാനിയൻ എണ്ണയുമായി 2 ടാങ്കറുകൾ ഇന്ത്യയിലെത്തിയെന്നാണ് സൂചന.
40 രാജ്യങ്ങളിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ∙ 2019ന് മുൻപ് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ 15 ശതമാനത്തിലേറെ ഇറാനിൽ നിന്നായിരുന്നു.
2019ന് ശേഷം ഇത് പൂജ്യമായി. ∙ ഹോർമുസിൽ ഇറാനിലേക്കുള്ള കപ്പലുകളെ തടയുന്നത് ഇന്ത്യയുടെ ബസ്മതി കയറ്റുമതിയെ ബാധിക്കാം.
ഇന്ത്യൻ ബസ്മതി അരിയുടെ വലിയ വിപണികളിലൊന്നാണ് ഇറാൻ.
എങ്ങനെ ഹോർമുസ് ബ്ലോക്ക് ചെയ്യും?
നിലവിൽതന്നെ ട്രംപിന്റെ ‘ബ്ലോക്ക്’ ഭീഷണി ഹോർമുസിൽ കപ്പലുകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ പതാകയുള്ള രണ്ട് എണ്ണ ടാങ്കറുകളും ലൈബീരിയൻ പതാകയുള്ള ഒരു ടാങ്കറും ഹോർമുസ് കടലിടുക്ക് കടന്ന് പേർഷ്യൽ കടലിലേക്ക് പ്രവേശിച്ചു.
എന്നാൽ, മാൾട്ട പതാകയുള്ളൊരു കപ്പൽ ഭയന്ന് തിരികെപ്പോയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
∙
എങ്ങനെയാണ് യുഎസ് നേവി കപ്പലുകളെ തടയുക?
: കപ്പലുകൾക്ക് നേരെ വെടിവയ്ക്കാനോ മിസൈലുകൾ അയക്കാനോ യുഎസ് നാവികസേന തയാറാവില്ല. കപ്പലുകളോട് മടങ്ങിപ്പോകാൻ ആവശ്യപ്പെടും.
തയാറായില്ലെങ്കിൽ കപ്പലുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുമെന്നാണ് സൂചനകൾ.
ഒപ്പം ചേരില്ലെന്ന് യുകെ
ഹോർമുസിൽ കപ്പലുകളെ തടയാൻ യുഎസിനൊപ്പം മറ്റു ചില രാജ്യങ്ങളും ചേരുമെന്ന് പേരെടുത്ത് പറയാതെ ട്രംപ് അവകാശപ്പെട്ടിയിരുന്നു. എന്നാൽ, ഹോർമുസ് ബ്ലോക്ക് ചെയ്യാനില്ലെന്ന് യുകെ പ്രധാനമന്ത്രി കിയ സ്റ്റാർമർ വ്യക്തമാക്കി.
ഹോർമുസ് എത്രയും വേഗം തുറക്കണമെന്ന നിലപാടാണ് യുകെയ്ക്കുള്ളത്.
അവസരം മുതലെടുത്ത് റഷ്യ
രാജ്യാന്തര എണ്ണ, ഊർജോൽപന്ന വിതരണശൃംഖല നിലവിൽ നേരിടുന്ന പ്രതിസന്ധി മുതലെടുത്ത് സാമ്പത്തിക നേട്ടം കൊയ്യാൻ റഷ്യ. ഹോർമുസ് വഴിയുള്ള എണ്ണ, പ്രകൃതിവാതക വിതരണം തടസ്സപ്പെട്ടത് റഷ്യയ്ക്ക് ‘അനുഗ്രഹ’മായിട്ടുണ്ട്.
റഷ്യയുടെ എണ്ണയും മറ്റും വാങ്ങുന്നതിന് യൂറോപ്യൻ യൂണിയന് വിമുഖതയുണ്ടെങ്കിലും മറ്റ് മാർഗമില്ലാത്തതിനാൽ അവർ വീണ്ടും റഷ്യയെ ആശ്രയിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
മറ്റു രാജ്യങ്ങളിൽ നിന്ന് വൻ ഡിമാൻഡ് ഉണ്ടെന്നും അവിടങ്ങളിലേക്കുള്ള കയറ്റുമതിക്കുശേഷം മിച്ചമുള്ള (സർപ്ലസ്) യൂറോപ്പിന് നൽകാൻ തയാറാണെന്നും റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ∙ 2026 ജനുവരി-മാർച്ചിൽ റഷ്യയുടെ യമൽ പ്ലാന്റിൽ നിന്നുള്ള 71 എൽഎൻജി കയറ്റുമതികളിൽ 69 എണ്ണവും വാങ്ങിയത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാണ്.
∙ ബദൽ സ്രോതസ്സുകൾ കണ്ടെത്താൻ പറ്റാത്തതിനാൽ യമലിൽ നിന്നുള്ള ഇറക്കുമതി 17% ഉയരുകയും ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

