
വെളിച്ചെണ്ണയ്ക്ക് റെക്കോർഡ് വില; റബറിനും ഉണർവ്, കുരുമുളക് കുതിക്കുന്നു, അങ്ങാടി വില നോക്കാം | വെളിച്ചെണ്ണ വില | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Coconut oil price hits new high in Kerala | Rubber | Black Pepper | Kerala Commodity News | Malayala Manorama Online News
വെളിച്ചെണ്ണയ്ക്ക് റെക്കോർഡ് വില; റബറിനും ഉണർവ്, കുരുമുളക് കുതിക്കുന്നു, അങ്ങാടി വില നോക്കാം
Published: March 13 , 2025 01:01 PM IST
1 minute Read
Image Credit: Thasneem/shutterstock
മികച്ച ഡിമാൻഡിന്റെ കരുത്തിൽ പുതിയ ഉയരത്തിലേക്ക് കുതിച്ചെത്തി വെളിച്ചെണ്ണ വില. കൊച്ചി വിപണിയിൽ ക്വിന്റലിന് 200 രൂപ കൂടി വർധിച്ചാണ് വില പുതിയ ഉയരംതൊട്ടത്. ഭക്ഷ്യഎണ്ണ ഇറക്കുമതി കുറഞ്ഞതും വെളിച്ചെണ്ണയ്ക്കുള്ള ഡിമാൻഡ് കൂട്ടി. കുരുമുളക് വിലയും മുന്നേറുന്നു. 600 രൂപയാണ് അൺഗാർബിൾഡിന് ഒറ്റയടിക്ക് കൂടിയത്.
Image : iStock/samael334
റബർവിലയും കരകയറാനുള്ള ശ്രമം തുടങ്ങി. ആഭ്യന്തര, രാജ്യാന്തര വിലകൾ മെച്ചപ്പെട്ടു. കേരളത്തിൽ ആർഎസ്എസ്-4ന് ഒരു രൂപ ഉയർന്നു. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകൾ മാറിയില്ല. കൽപറ്റ വിപണിയിൽ കാപ്പിക്കുരു വിലയിൽ 500 രൂപ ഉയർന്നു. ഇഞ്ചിക്ക് മാറ്റമില്ല.
ഉൽപാദന തളർച്ചയുടെ പാതയിലാണ് ഏലം. മികച്ച ഡിമാൻഡുള്ളപ്പോഴാണ് ഉൽപാദനം തകിടംമറിച്ച് കനത്ത വെയിൽച്ചൂടെത്തിയത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Kerala Commodity News: Coconut oil hits all-time high, rubber and black pepper continue to rise
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-business-rubber-price 1q76bfd8dfvum7bskvmacg9k1v mo-food-blackpepper mo-business-commodity-price mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-agriculture-coconut 6u09ctg20ta4a9830le53lcunl-list