
നിക്ഷേപത്തിന് 8.75% വരെ പലിശ നൽകാൻ സഹകരണ വകുപ്പ് | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Kerala Cooperative Department Raises Interest Rates on Deposits to 8.75% | Malayala Manorama Online News
നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ച് സഹകരണ വകുപ്പ്; മുതിർന്ന പൗരന്മാർക്ക് കൂടുതൽ നേട്ടം
Published: March 13 , 2025 12:30 PM IST
1 minute Read
Image: Shutterstock/AJP
തിരുവനന്തപുരം∙ നിക്ഷേപ സമാഹരണ യജ്ഞത്തിനുണ്ടായ തിരിച്ചടി മറികടക്കാൻ പലിശ നിരക്ക് വർധിപ്പിച്ച് സഹകരണ വകുപ്പ്. ഒന്നു മുതൽ 2 വർഷത്തിന് താഴെ വരെ ഉള്ള നിക്ഷേപത്തിന്റെ പലിശ 8.50 % , 2 വർഷത്തിനു മുകളിലുള്ളവയ്ക്ക് 8.75% എന്നിങ്ങനെയാണ് വർധിപ്പിച്ചത്.
രണ്ടു വിഭാഗത്തിലും പലിശ 8% ആയി കുറച്ചതോടെ നിക്ഷേപകർ പിന്തിരിഞ്ഞതാണ് തിരുത്തലിന് കാരണം. ഇതിനു പുറമേ മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപത്തിന് അര ശതമാനം വരെ അധിക പലിശയും നൽകും. 5–ാം തീയതി തുടങ്ങിയ സമാഹരണ യജ്ഞം ഏപ്രിൽ 3 വരെയാണ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Kerala’s Cooperative Department boosts interest rates on fixed deposits up to 8.75%, aiming to revitalize deposit mobilization. Senior citizens receive an additional 0.5% interest.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-business-interestrate rjdcpncn4bfifdckkkb46vn09 2fa5rb7hbqfap03h4e48cf762-list mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-news-common-cooperativesector mo-business-co-operative-bank-deposit