
റെക്കോർഡ് ഉയരത്തിൽ നിന്ന് കേരളത്തിൽ കൂടുതൽ താഴേക്ക്. ഓഗസ്റ്റ് 8ന് ചരിത്രത്തിലെ ഏറ്റവും ഉയരംകുറിച്ച സ്വർണം കഴിഞ്ഞ 3 ദിവസമായി നേരിടുന്നത് കനത്ത ഇടിവ്.
ഇന്നു ഗ്രാമിന് 80 രൂപ കുറഞ്ഞ് വില 9,295 രൂപയിലെത്തി. പവൻ 640 രൂപ താഴ്ന്നിറങ്ങി 74,360 രൂപയിലും.
മൂന്നു ദിവസത്തിനിടെ പവന് 1,400 രൂപയും ഗ്രാമിന് 175 രൂപയും കുറഞ്ഞു.
ഓഗസ്റ്റ് എട്ടിന് രേഖപ്പെടുത്തിയ ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമാണ് റെക്കോർഡ്. ചിങ്ങവും ഓണവും വിവാഹ സീസണും അടുത്തിരിക്കേയുള്ള ഈ വിലയിറക്കം ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും സുവർണാവസരമാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
ഇനി വില കുറയുമോ കൂടുമോ?
സ്വർണവില ഇനിയും കുറയാനാണോ സാധ്യത? അതിനുള്ള ഉത്തരത്തിനായി ഇന്നു വൈകിട്ടുവരെ കാത്തിരിക്കണം.
കാരണം, ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയുടെ കഴിഞ്ഞമാസത്തെ (ജൂലൈ) റീട്ടെയ്ൽ പണപ്പെരുപ്പക്കണക്ക് ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെ പുറത്തുവരും. ഈ കണക്ക് സ്വർണത്തിന് ഏറെ നിർണായകമാണ്.
1) പണപ്പെരുപ്പം ജൂണിൽ 2.9 ശതമാനമായിരുന്നു.
ജൂലൈയിൽ 2.8ലേക്ക് താഴ്ന്നേക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ, അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ കേന്ദ്രബാങ്ക് (യുഎസ് ഫെഡറൽ റിസർവ്) തയാറാകും.
2) അമേരിക്ക പിലശനിരക്ക് കുറച്ചാൽ സ്വർണവില തിരിച്ചുകയറും.
കാരണം, പലിശനിരക്ക് കുറയുന്നത് ബാങ്ക് നിക്ഷേപ പലിശ, കടപ്പത്രത്തിൽ നിന്നുള്ള ആദായം (ട്രഷറി ബോണ്ട് യീൽഡ്) എന്നിവ കുറയാനിടയാക്കുകയും അവ അനാകർഷകമായി മാറുകയും ചെയ്യും. അവയിലേക്കുള്ള നിക്ഷേപമൊഴുക്ക് കുറയുന്നത് ഡോളറിന്റെ മൂല്യവും കുറയാനിടയാക്കും.
3) ബാങ്ക് നിക്ഷേപം, ബോണ്ട്, ഡോളർ എന്നിവ അനാകർഷകമാകുന്നത് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതിക്ക് നേട്ടമാകും.
അവയിലേക്ക് പണമൊഴുകും. സ്വർണവില കൂടുകയും ചെയ്യും.
രാജ്യാന്തര വില: വീഴ്ചയും കരകയറ്റവും
രാജ്യാന്തരവില കഴിഞ്ഞയാഴ്ച ഔൺസിന് 3,405 ഡോളറിലേക്ക് എത്തിയിരുന്നു.
ഇന്നു വില 50 ഡോളറിലേറെ ഇടിഞ്ഞ് 3,342 ഡോളർ വരെയെത്തി. ഇതാണ് കേരളത്തിലും ഇന്നു വില വൻതോതിൽ കുറയാൻ സഹായിച്ചത്.
എന്നാൽ, അമേരിക്കയുടെ പണപ്പെരുപ്പക്കണക്ക് സംബന്ധിച്ച ആകാംക്ഷയും ആശങ്കയും നിലനിൽക്കുന്നതിനാൽ സ്വർണവില മെല്ലെ കയറിത്തുടങ്ങി. നിലവിൽ വ്യാപാരം നടക്കുന്നത് 8 ഡോളർ ഉയർന്ന് 3,352 ഡോളറിൽ.
∙ ഇനി യുഎസിലെ പണപ്പെരുപ്പക്കണക്ക് കൂടുകയാണ് ചെയ്യുന്നതെങ്കിൽ പലിശനിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവ് മടിക്കും.
ഡോളറും ബോണ്ടും കരുത്ത് കൈവരിക്കും. ഇത് സ്വർണവില താഴേക്കിറങ്ങാനും ഇടവരുത്തും.
∙ ഇന്ത്യയുടെയും പണപ്പെരുപ്പക്കണക്ക് ഇന്ന് പുറത്തുവരും.
രൂപ ഇന്ന് ഡോളറിനെതിരെ 10 പൈസ മെച്ചപ്പെട്ട് 87.65ൽ ആണ് രാവിലത്തെ സെഷനിലുള്ളത്.
∙ രൂപ നില മെച്ചപ്പെടുത്തിയതും കേരളത്തിൽ സ്വർണവില കുറയാൻ സഹായിച്ചു.
∙ കഴിഞ്ഞയാഴ്ചയിലെ വിലവർധന മുതലെടുത്ത് ഗോൾഡ് ഇടിഎഫിലും മറ്റും ലാഭമെടുപ്പ് നടന്നതും രാജ്യാന്തരവില കുറയാനിടയാക്കിയിട്ടുണ്ട്.
∙ ട്രംപ്-പുട്ടിൻ സമാധാന ചർച്ച വിജയിച്ചാലും സ്വർണവില താഴേക്കിറങ്ങും. രാജ്യാന്തര സമ്പദ്മേഖലയിൽ അസ്വസ്ഥതകൾ ഒഴിയുന്നത് സ്വർണത്തിന് തിരിച്ചടിയാകും.
കരകയറുകയും ചെയ്യും.
വെള്ളിയും ‘കുഞ്ഞൻ’ കാരറ്റ് സ്വർണവും
സംസ്ഥാനത്ത് ഒരുവിഭാഗം വ്യാപാരികൾ ഇന്നു 18 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ കുറച്ച് 7,625 രൂപയാക്കി.
വെള്ളിക്ക് ഗ്രാമിന് ഒരു രൂപ താഴ്ത്തി 124 രൂപയും. മറ്റു ചിലർ 18 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ കുറച്ച് 7,630 രൂപയായി നിശ്ചയിച്ചു.
വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കുറച്ച് 123 രൂപയും. കേരളത്തിൽ ചില അസോസിയേഷനുകൾക്ക് അനുസരിച്ച് വെള്ളിക്കും 18 കാരറ്റിനും ഏറെക്കാലമായി വ്യത്യസ്ത വിലയാണുള്ളത്.
∙ 14 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,940 രൂപ.
∙ 9 കാരറ്റ് സ്വർണത്തിന് ഗ്രാം വില 40 രൂപ താഴ്ന്ന് 3,820 രൂപയായി.
സ്വർണത്തിന് തീരുവ ഇല്ലെന്ന് ട്രംപ്
യുഎസിലേക്കുള്ള സ്വർണം ഇറക്കുമതിക്ക് തീരുവ ഏർപ്പെടുത്തില്ലെന്ന് ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
നിലവിൽ സ്വർണത്തിന് താരിഫ് ഇല്ല. എന്നാൽ, സ്വർണത്തെയും ട്രംപ് ഉന്നമിട്ടേക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു.
ഇതു വില കൂടാനും വഴിവച്ചിരുന്നു.
ഒരു കിലോഗ്രാം, 100 ഔൺസ് സ്വർണക്കട്ടികൾക്ക് താരിഫ് ഏർപ്പെടുത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. യുഎസിലേക്ക് ഏറ്റവുമധികം സ്വർണം കയറ്റുമതി ചെയ്യുന്ന സ്വിറ്റ്സർലൻഡിന് 39% തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്.
ഇത് സ്വർണവിലയിൽ വമ്പൻ വർധനയ്ക്ക് വഴിയൊരുക്കുമെന്ന് ആശങ്കയും ഉയർന്നിരുന്നു. ഇതോടെയാണ്, താരിഫ് ഏർപ്പെടുത്തില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്.
കേരളത്തിൽ ഇന്ന് സ്വർണവില ഇടിയുമെന്ന് രാവിലെ ‘
’ വ്യക്തമാക്കിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]