
ജൂലൈ 15 മുതൽ എസ്ബിഐ ക്രെഡിറ്റ് കാർഡുകളിൽ വരുന്നത് പ്രധാന മാറ്റങ്ങൾ. അടയ്ക്കേണ്ട
കുറഞ്ഞ തുക (Minimum Amount Due-MAD) മുതൽ പല കാർഡുകളിലായി വിമാനയാത്രാ അപകട ഇൻഷുറൻസ് ആനുകൂല്യം നിർത്തലാക്കുന്നതു വരെ ഉൾപ്പെടുന്നതാണ് ഈ മാറ്റങ്ങൾ.
കാർഡുടമകളുടെ തിരിച്ചടവിനെയും ആനുകൂല്യങ്ങളെയും ബാധിക്കുന്നതാണ് മാറ്റങ്ങൾ. എസ്ബിഐയുടെ എലീറ്റ്, പ്രൈം, പൾസ് കാർഡുകൾ ഉപയോഗിക്കുന്നവർക്കാണ് ഇത് ബാധകം.
കുറഞ്ഞ തുക മാത്രമായി അടയ്ക്കാനാകില്ല
പല ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് കാര്യങ്ങൾ മാനേജ് ചെയ്യുന്നവരാണ് ഏറെയും.
ബില്ലടയ്ക്കേണ്ട ദിവസം ഏറ്റവും കുറഞ്ഞ തുക മാത്രം അടയ്ക്കുന്നതിനുള്ള സൗകര്യമാണ് മിനിമം ഡ്യൂ രീതിയിലൂടെ ലഭിക്കുന്നത്.
ക്രെഡിറ്റ് സ്കോർ താഴെ പോകാതെ നിലനിർത്താൻ ഈ സൗകര്യം സഹായിക്കുമെങ്കിലും പിഴയും മറ്റും കൂടുതൽ ഈടാക്കാൻ ഇതുകാരണമാകും. ഇനി ഇത്തരത്തിൽ കുറഞ്ഞ തുക മാത്രമായി അടയ്ക്കാനാകില്ല, ജിഎസ്ടി, മാസത്തവണ, മറ്റ് ചാർജുകള്‍, പരിധി കടന്നുള്ള തുക ഇവയുടെ എല്ലാം നിശ്ചിത ശതമാനം തുക ഉൾപ്പെടെയാണ് ഇനി മുതൽ അടയ്ക്കേണ്ടി വരുക.
അതായാത് കുറഞ്ഞ തുക മാത്രം അടച്ച് തൽക്കാലത്തേക്ക് രക്ഷപ്പടാനാകില്ലെന്ന് അർഥം. അടയ്ക്കാൻ ബാക്കിയാകുന്ന തുക കുന്നുകൂടുന്നത് ഒഴിവാക്കാനാണിത്.
പേയ്മെന്റുകൾ സെറ്റിൽ ചെയ്യുന്ന രീതിയിലും മാറ്റങ്ങളുണ്ട്. അതായത് നിങ്ങൾ തുക അടയ്ക്കുമ്പോൾ ജിഎസ്ടി, ഇഎംഐ, വിവിധ ചാർജുകൾ, ബാലൻസ് ട്രാൻസ്ഫർ എന്നിവയായിരിക്കും ആദ്യം അടഞ്ഞു പോകുക.
അതായത് ഇനി പലിശ അടയ്ക്കാനുള്ളത് കൂടി കണക്കാക്കിയുള്ള തുക അടച്ചില്ലെങ്കിൽ പലിശ കൂടിക്കൊണ്ടിരിക്കും.
സൗജന്യ വിമാനയാത്രാ അപകട ഇന്‍ഷുറന്‍സ്
ക്രെഡിറ്റ് കാര്‍ഡില്‍ ലഭിക്കുന്ന സൗജന്യ വിമാനയാത്രാ അപകട
ഇന്‍ഷുറന്‍സ് സേവനങ്ങളും ജൂലൈ 15നും ഓഗസ്റ്റ് 11നുമായി നിർത്തലാക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുമായി സഹകരിച്ച് ഈ സേവനം അവതരിപ്പിക്കുന്ന പല ബാങ്കുകളും പരിരക്ഷ നിര്‍ത്തലാക്കും.
ലോഞ്ച് ആക്സസ് സൗകര്യം ഇതിനോടകം പലരും നിര്‍ത്തലാക്കുകയോ ഉപയോഗത്തിന് നിബന്ധനകള്‍ കൊണ്ടു വരികയോ ചെയ്തിട്ടുണ്ട്. എസ്ബിഐ കാര്‍ഡ് എലീറ്റ്, പ്രൈം കാര്‍ഡുകളിലെ വിമാന അപകട
പരിരക്ഷയാണിപ്പോൾ പിന്‍വലിക്കുന്നത്. മാത്രമല്ല പകരം മറ്റ് ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചിട്ടുമില്ല.
നേരിട്ടു എസ്ബിഐ കാര്‍ഡ് പ്രൈമും എസ്ബിഐ കാര്‍ഡ് പള്‍സും നൽകിയിരുന്ന 50 ലക്ഷം രൂപയുടെ പരിരക്ഷ ഉൾപ്പെടെയാണിത്.
യുകോ ബാങ്ക്, എസ്ബിഐ കാർഡ് എലീറ്റ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ കാർഡ് എലീറ്റ്, കെവിബി എസ്ബിഐ കാർഡ് എലീറ്റും സിഗ്നേച്ചർ കാർഡും, അലഹാബാദ് എസ്ബിഐ കാർഡ് എലീറ്റ് എന്നിവയെല്ലാം ആനുകൂല്യം പിൻവലിക്കും. എസ്ബിഐ മറ്റ് വിവിധ ബാങ്കുകളുമായി സഹകരിച്ച് അവതരിപ്പിച്ചിട്ടുള്ള 50 ലക്ഷം രൂപ പരിരക്ഷ നൽകുന്ന പ്രൈം കാർഡുകളിലും ഇത് നിർത്തലാക്കുകയാണ്.
യൂകോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കെവിബി, സൗത്ത് ഇന്ത്യൻ ബാങ്ക്, കർണാടക ബാങ്ക്,സിറ്റി യൂണിയൻ ബാങ്ക്, അലഹാബാദ് ബാങ്ക്, യൂണിയൻ ബാങ്ക് ഫെഡറൽ ബാങ്ക് എന്നിവയുടെയെല്ലാം ഈ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഇല്ലാതാകും. കാർഡുടമകൾ പുതിയ ചാർജുകളും ആനുകൂല്യങ്ങളും പുനഃപരിശോധിച്ച് തയ്യാറെടുക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]