യുഎഇയുടെ സുന്ദരനഗരമായ ഫുജൈറയിലേക്ക് കണ്ണൂർ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള പ്രതിദിന സർവീസുമായി ഇൻഡിഗോ. ഫുജൈറ ഇന്റർനാഷണൽ എയർപോർട്ട് അധികൃതരാണ് ഇൻഡിഗോയുമായി സഹകരിച്ച് സർവീസുകൾക്ക് തുടക്കമിടുന്നതായി പ്രഖ്യാപിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. മെയ് 15 മുതലാണ് സർവീസുകൾ ആരംഭിക്കുക.

മുംബൈ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാരിൽ നിന്നും വിനോദസ‍ഞ്ചാരികളിൽ നിന്നും മികച്ച ഡിമാൻഡ് ലഭിക്കുന്ന പശ്ചാത്തലത്തിലാണ് സഹകരണം. പ്രകൃതിഭംഗിയാൽ ശ്രദ്ധേയമായ നാടാണ് ഫുജൈറ. ഇൻഡിഗോയ്ക്ക് സർവീസുള്ള 41-ാം വിദേശ നഗരമാവുക കൂടിയാണ് ഫുജൈറ. യുഎഇയിൽ അബുദാബി, ദുബായ്, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിലേക്ക് നിലവിൽ ഇൻഡിഗോയ്ക്ക് സർവീസുകളുണ്ട്.

English Summary:

IndiGo announces daily flights from Fujairah to Mumbai, Kannur