ന്യൂഡൽഹി∙ ഇന്ത്യയിൽ എഐ മേഖലയിൽ 1.58 ലക്ഷം കോടി (17.5 ബില്യൻ ഡോളർ) രൂപയുടെ നിക്ഷേപം നടത്തുമെന്ന വാഗ്ദാനവുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. അടുത്ത 4 വർഷംകൊണ്ട് ഈ നിക്ഷേപം പൂർത്തിയാക്കും.
നേരത്തേ 26,955 കോടി രൂപയുടെ നിക്ഷേപം കമ്പനി പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സത്യ നാദെല്ല സമൂഹമാധ്യമത്തിലൂടെയാണ് നിക്ഷേപ വാഗ്ദാനം നടത്തിയത്. ഇന്ത്യയുടെ എഐ ഭാവിക്കുവേണ്ടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 2 മാസത്തിനിടെ ഇന്ത്യയുടെ എഐ മേഖലയിൽ വരുന്ന മൂന്നാമത്തെ വമ്പൻ നിക്ഷേപ വാഗ്ദാനമാണിത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

