കൊച്ചി ∙ യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഉപാസി) സംഘടിപ്പിക്കുന്ന എട്ടാമത് ഇന്ത്യ ഇന്റർനാഷനൽ ടീ കൺവൻഷൻ (ഐഐടിസി) 2025നു കൊച്ചി ആതിഥ്യമരുളും. ഉപാസി വാർഷിക സമ്മേളനവും ഇതോടൊപ്പം നടക്കും.
18 മുതൽ 20വരെ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണു ടീ കൺവൻഷനും ഉപാസി സമ്മേളനവും നടക്കുകയെന്നു പ്രസിഡന്റ് കെ.മാത്യു ഏബ്രഹാം അറിയിച്ചു.
ഐഐടിസി ആരംഭിച്ച് രജത ജൂബിലി വർഷമാണിത്.
തേയില ഉൽപാദകരും ഉപയോക്താക്കളുമായ പത്തിലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. തേയില മേഖലയുമായി ബന്ധപ്പെട്ട
വിവിധതരം ഉൽപന്നങ്ങളുടെ പ്രദർശനവും സമ്മേളനത്തിന്റെ ഭാഗമാകും. സ്പെഷ്യൽറ്റി തേയില മത്സരവുമുണ്ടാകും.
ഗോൾഡൻ ലീഫ് ഇന്ത്യ അവാർഡ്സ് സതേൺ ടീ കോംപറ്റീഷൻ (ടിജിഎൽഐഎ) ഫൈനലും കൊച്ചിയിൽ നടക്കും. 20നു 3 മണിക്കാണ് ഉപാസിയുടെ വാർഷിക സമ്മേളനം നടക്കുക.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]