കലിഫോർണിയ ∙ ഐഫോൺ ചരിത്രത്തിലെ ഏറ്റവും കനംകുറഞ്ഞ മോഡലായ എയറാണ് കഴിഞ്ഞ ദിവസം ആപ്പിൾ അവതരിപ്പിച്ച പുതിയ ഫോണുകളിലെ താരം. കനമെത്ര കുറഞ്ഞാലും കരുത്തിൽ വിട്ടുവീഴ്ചയില്ലാത്ത എയറിനെ ഭാവിയുടെ ഒരു കഷണമെന്ന വിശേഷണത്തോടെയാണ് ആപ്പിൾ സിഇഒ ടിം കുക്ക് അവതരിപ്പിച്ചത്.
ബഹിരാകാശ പേടകങ്ങൾ നിർമിക്കാനുപയോഗിക്കുന്ന ഗ്രേഡ് –5 സ്പേസ് ക്രാഫ്റ്റ് ടൈറ്റാനിയത്തിലാണ് എയർ നിർമിച്ചിരിക്കുന്നത്.
വെറും 5.6 എംഎം മാത്രം കനം. എങ്കിലും പ്രോ മോഡലുകൾക്കു കരുത്തുപകരുന്ന എ19 പ്രോ ചിപ്പ് തന്നെയാണ് എയറിലും ഉപയോഗിച്ചിരിക്കുന്നത്.
വില 1,19,900 രൂപയിൽ തുടങ്ങും. ഉയർന്നശേഷിയുള്ള വളരെ ചെറിയ ബാറ്ററിയാണ് എയറിന്റേത്.
സുരക്ഷ കൂട്ടാൻ സെറാമിക് ഷീൽഡുകൾ നൽകിയിട്ടുണ്ട്. നാനോ സെറാമിക് ക്രിസ്റ്റലുകൾ ചേർത്ത ഗ്ലാസിനും കരുത്തേറും.
പൊട്ടലിൽ നിന്ന് നാലിരട്ടി സുരക്ഷയാണ് സെറാമിക് ഷീൽഡിങ്ങിന്റെ വാഗ്ദാനം. ഇ സിം സംവിധാനമാണ് എയറിലുള്ളത്.
ക്യാമറയിൽ വിസ്മയം തീർത്ത് ഐഫോൺ 17 പ്രോ മോഡലുകൾ
പ്രഫഷനൽ ഉപയോക്താക്കളെ ലക്ഷ്യമിട്ടെത്തുന്ന ഐഫോൺ 17 പ്രോ മോഡലുകൾക്ക് ഒട്ടേറെ പുതുമകളുണ്ട്.
മൂന്ന് 48 മെഗാപിക്സൽ സെൻസറുകളുള്ള ക്യാമറ സംവിധാനമാണ് ഏറ്റവും വലിയ പ്രത്യേകത. 8എക്സ് ഒപ്റ്റിക്കൽ സൂം നൽകുന്ന പുതിയ ടെലിഫൊട്ടോ ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിഡിയോ ചിത്രീകരണത്തിനായി പ്രോറെസ് റോ, ഡ്യുവൽ ക്യാപ്ചർ തുടങ്ങിയ സംവിധാനങ്ങളും ഈ മോഡലുകളിലുണ്ട്.
എ19 പ്രോ ചിപ്പ്, മുൻ മോഡലിനെക്കാൾ 40% വേഗം നൽകുന്നു. ഐഫോൺ 17 പ്രോയുടെ വില 1,34,900 രൂപയിൽ ആരംഭിക്കുമ്പോൾ, പ്രോ മാക്സിന് 1,49,900 മുതലാണ് വില.
സാധാരണ ഐഫോൺ മോഡലുകളിലും 120 ഹെർട്സ് പ്രമോഷൻ ഡിസ്പ്ലേ വേണമെന്ന ഉപഭോക്താക്കളുടെ ആവശ്യം ആപ്പിൾ ഇത്തവണ അംഗീകരിച്ചു.
പുതിയ 48 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും സെന്റർ സ്റ്റേജ് ഫീച്ചറുള്ള 18 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. 256 ജിബി മുതൽ സ്റ്റോറേജ് ലഭ്യമാകുന്ന ഇതിന്റെ വില 82,900 രൂപയിൽ ആരംഭിക്കുന്നു.
ആരോഗ്യത്തിന് പ്രാധാന്യം
എയർപോഡ്സ് പ്രോ 3 : ഹൃദയമിടിപ്പ് അളക്കാൻ സഹായിക്കുന്ന സെൻസറുകളുണ്ട്.
കൂടാതെ, വർക്കൗട്ട് ബഡ്ഡി എന്ന കോച്ചിങ് സംവിധാനവും ലൈവ് ട്രാൻസ്ലേഷൻ ഫീച്ചറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വില ഏകദേശം 25,900 രൂപ.
ആപ്പിൾ വാച്ച് സീരീസ് 11: രക്തസമ്മർദം കണ്ടെത്താനും ഉറക്കത്തിന്റെ നിലവാരം വിലയിരുത്താനും സഹായിക്കുന്ന ഫീച്ചറുകളുണ്ട്. ഇതിന് 5ജി കണക്ടിവിറ്റിയും മികച്ച ബാറ്ററി ലൈഫുമുണ്ട്.
വില 46,900 രൂപയിൽ തുടങ്ങുന്നു. ആപ്പിൾ വാച്ച് അൾട്രാ 3: സാഹസിക യാത്രികർക്കായി രൂപകൽപന മോഡലിന് സാറ്റലൈറ്റ് കണക്ടിവിറ്റിയുണ്ട്.
വില 89,900 രൂപ. ബെംഗളൂരുവിലെ ഫോക്സ്കോൺ ഫാക്ടറിയിലുൾപ്പെടെ നിർമിച്ച ഐഫോണുകൾ ഇതാദ്യമായി അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഒരേ ദിവസം തന്നെ വിൽപനയ്ക്കെത്തും.
പുതിയ ഉൽപന്നങ്ങൾ 19 മുതൽ ഇന്ത്യയിൽ ലഭ്യമാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]