കൊച്ചി∙ഓള് കൈന്‍ഡ്സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ഇന്റഗ്രേറ്റര്‍ അസോസിയേഷന് (അക്കേഷ്യ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ആന്റ് ഓട്ടമേഷന്‍ മേഖലയിലെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എക്സിബിഷന് ‘ഓട്ടോസെക് എക്സ്പോ 2025 ‘ നാലാം പതിപ്പ് സെപ്റ്റംബര്‍ 12, 13 തിയതികളില്‍ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അക്കേഷ്യ കേരള ചാപ്റ്റര്‍ പ്രസിഡന്റ് എ. ടി ജോസ്, സെക്രട്ടറി പി.വി ശ്യാംപ്രസാദ്, ട്രഷറര്‍ റിജേഷ് രാംദാസ്, ഓട്ടോ സെക് ചെയര്മാന് സഞ്ജയ് സനല്‍, കണ്‍വീനര്‍ ദീപു ഉമ്മന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍ സിസിടിവി മേഖലയില്‍ പുതിയ മാറ്റങ്ങള്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ ഓട്ടോ സെക് എക്പോ 2025 ന് വലിയ പ്രാധന്യമുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
എംഎസ്എംഇ പിന്തുണയോടെയാണ് എക്സ്പോ നടക്കുന്നത്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള സര്‍ക്കാരിന്റെ പുതിയ നിയമ പ്രകാരം എസ്ടിക്യുസി (സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ടെസ്റ്റിങ് ആന്റ് ക്വാളിറ്റി സര്ട്ടിഫിക്കേഷന്) സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കമ്പനികള്‍ക്ക് മാത്രമേ ഇനിമുതല്‍ ഇന്ത്യയില്‍ സിസിടിവി ഉപകരണങ്ങള്‍ വില്ക്കാന് സാധിക്കുകയുള്ളു.
എസ്ടിക്യുസി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനു ശേഷം ആദ്യമായി നടക്കുന്ന എക്സ്പോയാണ് ഓട്ടോസെക്2025 എക്സ്പോ. ആറു മാസം മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ എസ്ടിക്യുസി സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയത്.
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിര്‍മ്മിക്കുന്ന സെക്യൂരിറ്റി സിസ്റ്റവുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ രാജ്യസുരക്ഷയുടെ ഭാഗമായി ഇന്ത്യയില്‍ വില്ക്കാന് പാടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം.
ഇതനുസരിച്ച് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ മാത്രമെ ഇവിടെ വില്ക്കാന് പാടുള്ളു. ഭാവിയില്‍ എസ്ടിക്യുസി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ക്യാമറയിലെ ദൃശ്യങ്ങള്‍ തെളിവായി പോലും നിയമസംവിധാനങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യം ഉണ്ടായേക്കാമെന്നും സംഘാടകര്‍ പറഞ്ഞു.
ചുരുക്കം കമ്പനികള്‍ക്ക് മാത്രമാണ് നിലവില്‍ എസ്ടിക്യുസി അംഗീകാരം ലഭിച്ചിരിക്കുന്നത്.
പുതിയ സാഹചര്യത്തില്‍ എസ്ടിക്യുസി സര്‍ട്ടിഫിക്കറ്റുള്ള കമ്പനികള്‍ ഏതൊക്കെ അവരുടെ ആധുനികരീതിയിലുള്ള സിസിടിവി, സെക്യൂരിറ്റി സിസ്റ്റം, ഓട്ടോമേഷന്‍,നവീനമായ സാങ്കേതിക വിദ്യകള്‍. പ്രത്യേകതകള്‍ എന്നിവ മനസിലാക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഓട്ടോസെക് എക്പോ 2025 സംഘടിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 12, വെള്ളിയാഴ്ച രാവിലെ 10 ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എക്സ്പോ ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ പി.വി ശ്രീനിജന്, ഉമാതോമസ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജ്യനമാണ്. അക്കേഷ്യ കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് സജയ് കുമാര്‍, ഓട്ടോ സെക് 2025 കമ്മിറ്റി അംഗങ്ങളായ എം.പി ലിഖേഷ്, ജെറിന് ഗീവര്‍ഗ്ഗീസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]