പ്രവചനങ്ങളെ എല്ലാം കാറ്റിൽ പറത്തി നോക്കി നിൽക്കേ റോക്കറ്റ് പോലെയാണ് സ്വർണവില കുതിക്കുന്നത്. സെപ്റ്റംബർ ഒന്നിന് 77,800 എന്ന റെക്കോർഡ് നിലയിലേക്കെത്തിയ സ്വര്‍ണം സെപ്റ്റംബർ നാലാം തിയതി പവന് 80 രൂപ കുറവ് കാണിച്ചതൊഴിച്ചാൽ ബാക്കി എല്ലാ ദിവസവും റെക്കോർഡിട്ടുള്ള മുന്നേറ്റത്തിലായിരുന്നു.
സ്വർണത്തിന്റെ ഈ കുതിപ്പ് കണ്ട് സാധാരണക്കാർ അന്തംവിട്ടു നിൽക്കുന്നു. കല്യാണം പോലുള്ള ചടങ്ങുകൾക്ക് അത്യാവശ്യം എന്തെങ്കിലും വാങ്ങുന്നതൊഴിച്ചാൽ ബാക്കി ആഭരണ വാങ്ങലുകളെല്ലാം മാറ്റിവയ്ക്കുകയാണവർ.
വില ഇങ്ങനെ കുതിക്കാൻ കാരണമെന്താണ്? ആഭരണം വാങ്ങുന്നവർ എന്ത് സമീപനം സ്വീകരിക്കണം? ഇതേക്കുറിച്ചെല്ലാം കൊച്ചിയിലെ ചുങ്കത്ത് ജൂവലറിയുടെ മാനേജിങ് ഡയറക്ടർ രാജീവ് പോൾ ചുങ്കത്ത് ‘മനോരമ ഓൺലൈനിനോ’ട് വിശദീകരിച്ചു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:
∙ കഴിഞ്ഞ 10 ദിവസമായി ഒരേ കുതിപ്പിലാണ് സ്വർണം, ഒരു ദിവസമൊഴിച്ച് എന്നും റെക്കോർഡ് തിരുത്തിയുള്ള മുന്നേറ്റം.
എന്താണ് ഈ കുതിപ്പിനു പിന്നിൽ?
അമേരിക്കൻ സമ്പദ്വ്യവസ്ഥ തകര്‍ന്നു തുടങ്ങുന്നതിന്റെ സൂചനകളിലൊന്നാണ് പ്രവചനങ്ങൾക്കപ്പുറമുള്ള സ്വർണത്തിന്റെ ഈ മുന്നേറ്റമെന്ന് കരുതാം. ലോകത്തിൽ ബുള്ള്യൻ ഇടപാടുകളുടെ സിംഹഭാഗവും ന്യൂയോർക്കിലും സ്വിറ്റ്സര്‍ലാൻഡിലും ആയാണ് നടക്കുന്നത്.
ഇതിൽ തന്നെ സ്വർണഖനികളുടെ ഉടമസ്ഥരേറെയും നിക്ഷേപിച്ചിട്ടുള്ളത് ന്യൂയോർക്ക് എക്സ്ചേഞ്ചിലാണ്. ഇപ്പോഴത്തെ തളർച്ച പുറത്ത് കാണാതിരിക്കാൻ ആ നിക്ഷേപം മനപ്പൂർവം വില ഉയർത്തി വച്ചിരിക്കുകയാണ്.
തന്നെയുമല്ല ലോകത്തിലെ കേന്ദ്ര ബാങ്കുകൾ ഈ മാസം അവസാനം സ്വർണത്തിന്റെ ലേലത്തിന് തയാറെടുക്കുകയാണ്. അതുവരെ സ്വർണ വില ഉയർന്നു നിൽക്കാനാണ് സാധ്യത.
അതിനിടയിൽ ചെറിയ തോതിൽ ഇടിവുകളുണ്ടായേക്കാമെങ്കിലും 1500– 2000 രൂപയുടെ വർധനവ് ഒരു പവന് പ്രതീക്ഷിക്കാമെന്നാണ് ഇപ്പോഴത്തെ സ്ഥിതഗതികൾ കണക്കിലെടുത്താൽ എത്താവുന്ന അനുമാനം.
∙ പക്ഷേ ഈ സമയത്ത് കല്യാണം നടത്താനിരിക്കുന്നവർക്കിത് പ്രഹരമല്ലേ, സ്വർണം വാങ്ങാനിരിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
കല്യാണം ഉടനെയല്ലെങ്കിൽ ഒരു മാസത്തേക്ക് വാങ്ങൽ നീട്ടിവയ്ക്കുകയാണ് നല്ലത്. ഈ മാസം വിപണി സംഭവബഹുലമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഒരു പവന് ചെറിയ പണിക്കൂലിയാണെങ്കില്‍ പോലും 89,000 രൂപ വരെയൊക്കെ വാങ്ങൽവില ആയേക്കും. ഒരുമാസം കഴിഞ്ഞ് ആഭരണം ആവശ്യമുള്ളവർക്ക് ഇപ്പോൾ ബുക്ക് ചെയ്യാം.
വിലയുടെ 30–50 ശതമാനമൊക്കയടച്ച് ബുക്ക് ചെയ്താൽ അന്ന് വില കുറഞ്ഞെങ്കിൽ ആ വിലയിലും, കൂടിയെങ്കിൽ ഇന്നത്തെ വിലയിലും സ്വർണം വാങ്ങാനാകുമെന്നതാണ് പ്രത്യേകത. അടുത്ത വർഷമാണ് കല്യാണം പ്ലാൻ ചെയ്യുന്നതെങ്കിൽ ഇപ്പോഴേ തയാറെടുപ്പ് തുടങ്ങണം.
എല്ലാ ജൂവലറികളും ഇപ്പോള്‍ മുൻകൂർ ബുക്കിങ് സൗകര്യം ഒരുക്കുന്നുണ്ട്.
250, 500, 1000 രൂപയൊക്കെ മാസം നൽകി ചേരാം. ഇത് രണ്ട് തരത്തിലുണ്ട്.
ചില പദ്ധതികൾ അന്നത്തെ ബുക്കിങ് വിലയ്ക്കുള്ള ആഭരണം നൽകുമ്പോൾ അടുത്ത പദ്ധതിയിൽ പണിക്കൂലി കൂടി ഈടാക്കി ആവറേജ് വിലയിൽ ആഭരണം വാങ്ങാനുള്ള അവസരമൊരുക്കുന്നുണ്ട്. നേരത്തെയാകുമ്പോൾ ഇക്കാര്യങ്ങളൊക്കെ വ്യക്തമായി മനസ്സിലാക്കി അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കാനാകും.
കല്യാണപ്പാർട്ടികളുടെ കണക്കുകൂട്ടൽ തന്നെ തെറ്റി പോയിട്ടുണ്ട്.
പണ്ട് 100 പവനൊക്കെ വാങ്ങിയിരുന്നവർ ഇപ്പോൾ 30 പവൻ വാങ്ങുന്ന രീതിയായി. കട്ടിയുള്ള ആഭരണങ്ങൾക്ക് പകരം കല്യാണത്തിനു വരെ ലൈറ്റ്വെയ്റ്റ് ആഭരണങ്ങൾക്കാണ് ഡിമാന്റ്.
ജിഎസ്ടി കൗൺസിൽ 3 ശതമാനമെന്ന സ്വർണത്തിന്റെ ജിഎസ്ടി 5 ആക്കി ഉയർത്താതിരുന്നത് കാര്യമായി. ഇറക്കുമതി തീരുവ 5 ശതമാനമാക്കി കുറച്ചതും വലിയ ആശ്വാസമാണ്.
വില ഉയരുന്ന വേളയിൽ 18–14 കാരറ്റ് സ്വർണാഭരണങ്ങള്‍ക്കും ആവശ്യക്കാരേറുന്നുണ്ട്.
വ്യാവസായിക ആവശ്യം കൂടിയുള്ള വെള്ളിയ്ക്കാണ് വലിയ നേട്ടം. അതേസമയം, പ്ലാറ്റിനം, വജ്രം ഇവയ്ക്കൊന്നും ആനുപാതികമായി വില കൂടിയിട്ടില്ല എന്നതും കണക്കിലെടുക്കണം.
സ്വർണ വില ഉയരുമ്പോൾ ഒരു പവനിൽ താഴെയുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് മാത്രമായി ലെങ്കാറ എന്ന 3 ഷോറൂമുകൾ കൂടി ചുങ്കത്ത് ജൂവലറി ആരംഭിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]