കൊച്ചി∙ കൊച്ചി മെട്രോ എംഡിയും മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയുമായിരുന്ന ഏലിയാസ് ജോർജ് ഫെഡറൽ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിതനായി.ഓഹരിയുടമകളുടെ അംഗീകാരത്തിനനുസൃതമായി അഞ്ചു വർഷത്തേക്കാണ് നിയമനം.കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ്ങിൽ ബിരുദവും പാരിസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർനാഷനൽ അഡ്മിനിസ്ട്രേഷനിൽ നിന്ന് ബിരുദാനന്തര ബിരുദവുമുള്ള ഏലിയാസ് ജോർജ്, വിരമിച്ച ശേഷം കൺസൽറ്റിങ് സ്ഥാപനമായ കെപിഎംജയിൽ ഉന്നത പദവി വഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]