
അനിൽ അംബാനി നോൺ-എക്സിക്യൂട്ടീവ് ചെയർമാനായിരുന്ന ടെലികോം കമ്പനി റിലയൻസ് കമ്യൂണിക്കേഷൻസിന്റെ (ആർകോം) വായ്പാ അക്കൗണ്ടിനെ ‘തട്ടിപ്പ്’ (ഫ്രോഡ്) വിഭാഗത്തിൽ ഉൾപ്പെടുത്തിയ നടപടി പിൻവലിച്ച് കനറാ ബാങ്ക്. ബോംബെ ഹൈക്കോടതിയിലാണ് ബാങ്ക് ഇക്കാര്യം അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായ്പയായി അനുവദിച്ച 1,050 കോടി രൂപ ദുരുപയോഗം ചെയ്തെന്നും കിട്ടാക്കടമായെന്നും (എൻപിഎ) കാട്ടിയായിരുന്നു ആർകോമിന്റെ അക്കൗണ്ട് കനറാ ബാങ്ക് കഴിഞ്ഞ നവംബറിൽ തട്ടിപ്പ് വിഭാഗത്തിലാക്കിയത്.
വായ്പാത്തുക വകമാറ്റി മ്യൂച്വൽഫണ്ടിലും മറ്റും നിക്ഷേപിച്ചെന്നായിരുന്നു പ്രധാന ആരോപണം.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2018ൽ ആർകോം പ്രവർത്തനം നിർത്തിയിരുന്നു. വായ്പകൾ കുടിശികയായതോടെ കമ്പനിക്കെതിരെ ബാങ്കുകൾ പാപ്പരത്ത നടപടിയും (ഇൻസോൾവൻസി) തുടങ്ങിയിരുന്നു.
പാപ്പരത്ത നടപടി ആരംഭിച്ചതിനാൽ തട്ടിപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്താൻ നിയമപരമായി സാധിക്കില്ലെന്ന് കാട്ടി അനിൽ അംബാനി ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തട്ടിപ്പ് മുദ്ര ചാർത്തുംമുമ്പ് ബാങ്ക് തന്റെ വാദം കേട്ടില്ലെന്നും അദ്ദേഹം ഹർജിയിൽ പറഞ്ഞിരുന്നു. തീരുമാനം പിൻവലിക്കുന്നതായി ബാങ്ക് അറിയിച്ചതിനാൽ അനിൽ അംബാനിയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി.
കഴിഞ്ഞയാഴ്ച
.
ഇതു സംബന്ധിച്ച റിപ്പോർട്ടിൽ അനിൽ അംബാനിയുടെ പേരും ഉൾപ്പെടുത്തി റിസർവ് ബാങ്കിന് സമർപ്പിക്കുമെന്നും ബാങ്ക് സൂചിപ്പിച്ചിരുന്നു. എസ്ബിഐയുടെ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്നും തന്റെ വാദം ബാങ്ക് കേട്ടില്ലെന്നുമായിരുന്നു അനിൽ അംബാനിയുടെ പ്രതികരണം.
എസ്ബിഐയുടെ നടപടി മുഖ്യ കമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് കമ്പനിയും വ്യക്തമാക്കിയിരുന്നു.
ഓഹരികൾ നേട്ടത്തിൽ
അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ ഓഹരി നിലവിൽ നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. ഇന്നത്തെ വ്യാപാരം അവസാന നിമിഷങ്ങളിലേക്ക് കടക്കവേ ഓഹരിവിലയുള്ളത് എൻഎസ്ഇയിൽ 1.35% നേട്ടവുമായി 371 രൂപയിൽ.
റിലയൻസ് പവർ നേരിയ നഷ്ടത്തിലാണുള്ളത്; 0.11% താഴ്ന്ന് 64.24 രൂപയിൽ. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് AFP (Indraneel Mukherjee)ൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]