‘‘സ്വപ്ന തുല്യമാണീ നിമിഷം. സന്തോഷം പങ്കുവയ്ക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല’’ ട്വന്റി20 ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരം സ്വന്തമാക്കിയ ശേഷം സഞ്ജു സാംസൺ പറഞ്ഞതിങ്ങനെ.
തൊട്ടുമുൻപ് നടന്ന ന്യൂസിലൻഡുമായുള്ള പരമ്പരയിൽ നിറംമങ്ങിയപ്പോയ സഞ്ജുവിനെ പലരും എഴുതിത്തള്ളിയിരുന്നു. എന്നാൽ, ലോകകപ്പിൽ കളിച്ച കളികളിലെല്ലാം ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുംതൂണായി മാറിയ സഞ്ജു വിമർശകരുടെ വായടപ്പിക്കുക മാത്രമായിരുന്നില്ല, ഇന്ത്യൻ ടീമിൽ തനിക്കുള്ള സ്ഥാനം അരക്കിട്ടുറപ്പിക്കുക കൂടിയാണ് ചെയ്തത്.
സഞ്ജുവിന്റെ പേര് കേൾക്കുമ്പോഴെല്ലാം ഗ്യാലറികൾ ആർത്തിരിമ്പുന്നത് മലയാളികൾക്കാകെ അഭിമാനം.
ലോകകപ്പിൽ നിർണായകമായിരുന്ന മൂന്ന് മത്സരങ്ങളിലും അർധസെഞ്ചറിയുമായി തിളങ്ങിയ സഞ്ജു ഓരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും പ്രിയപ്പെട്ടവനായി മാറി. പ്ലെയർ ഓഫ് ദ ടൂർണമെന്റ് എന്ന നിലയിലും ലോകകപ്പ് നേടിയ ടീം അംഗം എന്ന നിലയിലുമെല്ലാം കോടികളുടെ പാരിതോഷികമാണ് സഞ്ജുവിന് ലഭിക്കുന്നത്. കളിക്കളത്തിന് പുറത്തും വലിയൊരു സമ്പത്തിന് ഉടമയാണ് സഞ്ജു.
ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ നിന്നുള്ള പ്രതിഫലത്തിന് പുറമെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ), കമ്പനികളുടെ ബ്രാൻഡ് അംബാസഡർ പദവി എന്നിവയിൽ നിന്ന് കോടികളുടെ വരുമാനമാണ് സഞ്ജു നേടുന്നത്.
അടുത്തിടെ ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സുമായി 18 കോടി രൂപയ്ക്കാണ് താരം കരാർ ഒപ്പിട്ടത്.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ സി ഗ്രേഡ് താരമാണ് സഞ്ജു. ഇതനുസരിച്ച് താരത്തിന് പ്രതിവർഷം ഒരു കോടി രൂപയാണ് പ്രതിഫലം.
പുറമേ മാച്ച്ഫീയായി ട്വന്റി20 മത്സരങ്ങളിൽ മൂന്നു ലക്ഷം രൂപയും ഏകദിനത്തിൽ ആറുലക്ഷം രൂപയും കിട്ടും.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയല്‍സ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകളുടെ ഭാഗമായി കഴിഞ്ഞ പത്തു വർഷത്തിനിടെ താരത്തിന് 100 കോടി രൂപയെങ്കിലും വരുമാനം ലഭിച്ചിട്ടുണ്ട്. 2012ൽ എട്ട് ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്ത ടീമിലാണ് താരത്തിന്റെ അരങ്ങേറ്റം.
പിന്നീട് രാജസ്ഥാൻ റോയൽസിലേക്ക് മാറി. 2018 മുതൽ 2021വരെ താരത്തിന് 8 കോടി രൂപയാണ് ഐപിഎൽ ലേലത്തിൽ ലഭിച്ചത്.
2022ൽ 14 കോടി രൂപയ്ക്ക് ടീം താരത്തെ നിലനിർത്തി. 2025ൽ ഇത് 18 കോടി രൂപയായി ഉയർന്നു.
പുതിയ സീസണിൽ ഇതേ തുകയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സിൽ ചേർന്നിരിക്കുന്നത്. നിലവിൽ താരത്തിന് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നത് ഐപിഎല്ലിൽ നിന്നാണ്.
തിരുവനന്തപുരത്ത് ആറു കോടി രൂപയുടെ വീടും താരത്തിന് സ്വന്തമായുണ്ട്.
മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലും കോടികൾ വിലയുള്ള വീടുകളുണ്ട്. ആറ് ആഡംബര കാറുകളും താരത്തിന് സ്വന്തം. അഞ്ചു കോടി വില വരുന്ന രണ്ട് റേഞ്ച് റോവർ, ഒരു കോടിയുടെ ഔഡി ക്യു8, 50 ലക്ഷം വില വരുന്ന ബിഎംഡബ്ല്യു, 60 ലക്ഷം രൂപയുടെ ലെക്സസ് ഇഎസ് എന്നീ വാഹനങ്ങളാണ് താരത്തിനുള്ളത്.
ട്വന്റി20 ലോകകപ്പ് മത്സരത്തിലെ പ്രകടനത്തിന് 21 ലക്ഷം രൂപയുടെ പ്രത്യേക സമ്മാനമാണ് താരത്തിന് ലഭിക്കുക.
കൂടാതെ ടീമിന്റെ സമ്മാന തുകയിൽ നിന്ന് 27.48 കോടി രൂപയും ബിസിസിഐ പ്രഖ്യാപിച്ച 131 കോടി രൂപയിൽ നിന്ന് ഒരു വിഹിതവും സഞ്ജുവിന് ലഭിക്കും. ഇതെല്ലാം ചേർത്ത് 2026ൽ 100 കോടി രൂപയാണ് താരത്തിന്റെ ആസ്തിയെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.
ഔദ്യോഗിക കണക്കുകൾ ലഭ്യമല്ല.
ട്വന്റി20 ലോകകപ്പിൽ പ്ലയർ ഓഫ് ദി ടൂര്‍ണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ സഞ്ജുവിനെ തേടി ഇനി നിരവധി ബ്രാൻഡുകളും എത്തുമെന്ന് കരുതുന്നു. ലോകകപ്പ് കിരീടം നേടുന്ന ടീമിലെ അംഗങ്ങളുടെ പരസ്യ അവസരത്തിൽ 35–55 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവർ പറയുന്നത്.
ടീമിലെ എല്ലാവർക്കും ഇത് ലഭിക്കണമെന്നില്ല. എന്നാൽ ഇക്കുറി സഞ്ജു സാംസണ് ഇക്കാര്യത്തിൽ കോളടിച്ചേക്കും.
നിർണായക മത്സരങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച താരം ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട
താരം കൂടിയാണ്. സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ മെൻഷൻ ലഭിച്ച താരം കൂടിയാണ് സഞ്ജു.
സൂപ്പർ താരമായ ജസ്പ്രീത് ബുംറയ്ക്ക് 46 ലക്ഷം മെൻഷൻ ലഭിച്ചപ്പോൾ സഞ്ജുവിനിത് 52 ലക്ഷമായിരുന്നു. അടുത്ത ഒരു വർഷത്തിനിടെ താരത്തിന് 6–10 പുതിയ ബ്രാൻഡുകളുടെയെങ്കിലും പരസ്യം ലഭിക്കാൻ സാധ്യതയുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

