ഇന്നലെ താഴേക്കുപോയ സെൻസെക്സും നിഫ്റ്റിയും ഇന്നും വ്യാപാരം തുടരുന്നത് നഷ്ടത്തിൽ. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുന്നതിന് മുൻപ് നിഫ്റ്റിയുള്ളത് 88.40 പോയിന്റ് (-0.34%) താഴ്ന്ന് 25,873ൽ.
സെൻസെക്സുള്ളത് 302 പോയിന്റ് (-0.35%) നഷ്ടവുമായി 85,805ലും. ഇന്നൊരുവേള നിഫ്റ്റി 25,728 വരെ താഴ്ന്നിരുന്നു.
പിന്നീടാണ് നഷ്ടം നിജപ്പെടുത്തിയത്. 84,382 വരെ താഴ്ന്നശേഷമാണ് സെൻസെക്സും കരകയറ്റം നടത്തുന്നത്.
ടൈറ്റൻ (+1.33%), എറ്റേണൽ (സൊമാറ്റോ, +0.82%), ഭാരത് ഇലക്ട്രോണിക്സ് (ബെൽ, +0.75%), ബജാജ് ഫിൻസെർവ് (+0.75%), എസ്ബിഐ (+0.41%) എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിൽ മുന്നിലുള്ളത്.
ഏഷ്യൻ പെയിന്റ്സ് (-3.58%), ടിസിഎസ് (-1.35%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (-1.06%), എച്ച്സിഎൽ ടെക് (-1.05%), ടെക് മഹീന്ദ്ര (-0.96%), ഇൻഫോസിസ് (-0.92%) എന്നിവയാണ് നഷ്ടത്തിൽ മുന്നിൽ.
വിദേശ നിക്ഷേപത്തിന്റെ (എഫ്ഐഐ) കൊഴിഞ്ഞുപോക്ക്, മുഖ്യവിപണിയായ അമേരിക്കയിലz സമ്പദ്രംഗത്ത് അലയടിക്കുന്ന ചലനങ്ങൾ, പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത രണ്ടാംപാദ പ്രവർത്തനഫലം, വരുമാനത്തിൽ കാത്തിരിക്കുന്നത് വെല്ലുവിളികളുടെ നാളുകളാണെന്ന വിലയിരുത്തൽ എന്നിവ തുടർച്ചയായ രണ്ടാംദിവസവും ഐടി ഓഹരികളെ വിൽപനസമ്മർദത്തിലാഴ്ത്തി.
നിഫ്റ്റി ഐടി സൂചിക ഇന്ന് 1.24% താഴ്ന്നു. നഷ്ടത്തിൽ ഏറ്റവും മുന്നിലും നിഫ്റ്റി ഐടിയാണ്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നാളെ പ്രഖ്യാപിക്കുന്ന പണനയത്തിൽ 0.25% പലിശയിളവ് വരുത്തിയേക്കും. എങ്കിലും, 2026ൽ കാര്യമായതോതിൽ പലിശനിരക്ക് കുറച്ചേക്കില്ലെന്നാണ് വിലയിരുത്തൽ.
ഇതു സംബന്ധിച്ച സൂചനയും നാളെ പണനയ പ്രഖ്യാപനത്തിലുണ്ടായേക്കും. ഇതാണ് ആഗോളതലത്തിൽ ഓഹരികളെ തളർത്തുന്ന മുഖ്യഘടകം.
യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികളിൽ വീശിയ നഷ്ടക്കാറ്റ് ഇന്ത്യയിലേക്കും എത്തുകയായിരുന്നു.
ഡോളറിനെതിരെ ഇന്ത്യൻ റുപ്പി നേരിടുന്ന സമ്മർദം, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (എഫ്ഐഐ) വിറ്റൊഴിയൽ മനോഭാവം എന്നിവയും തിരിച്ചടിയാണ്.
കൂടുതൽ നിരാശ സമ്മാനിച്ച് ട്രംപ്
ഇതിനിടെ, ട്രംപ് വീണ്ടും ഇന്ത്യയ്ക്കെതിരെ കൂടുതൽ തീരുവ ഭീഷണി മുഴക്കിയതും ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പ്രഖ്യാപനം അനിശ്ചിതമായി നീളുന്നതും ഓഹരി നിക്ഷേപകരെ നിരാശപ്പെടുത്തുകയാണ്.
. ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ എൽടി ഫുഡ്സ്, ജിആർഎം ഓവർസീസ്, എഡബ്ല്യുഎൽ അഗ്രി ബിസിനസ്, കെആർബിഎൽ, കാവേരി സീഡ് കമ്പനി എന്നിവയുടെ ഓഹരികൾ 8% വരെ ഇടിഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

