
പാലക്കാട് ∙ തേങ്ങയുടെ വില കുതിക്കുന്നതിനിടെ കൃഷി വ്യാപിപ്പിക്കാനും ഉൽപാദനം വർധിപ്പിക്കാനും ഉൾപ്പെടെയുള്ള ധനസഹായം നാളികേര വികസന ബോർഡ് വൻതോതിൽ വർധിപ്പിച്ചു.
ന്യൂക്ലിയസ് കോക്കനട്ട് സീഡ് ഗാർഡനിൽ (വിത്തുദ്യാനം) ഇനി ഹെക്ടറിനു 3.60 ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കും. നിശ്ചിതയിനം വിത്തുകൾക്കു രണ്ടു ഹെക്ടർ വരെയാണ് ആനുകൂല്യം.
അക്രഡിറ്റഡ് കോക്കനട്ട് നഴ്സറി ക്ലസ്റ്റർ സംവിധാനത്തിൽ കർഷകക്കൂട്ടായ്മകൾക്കും സഹകരണസംഘങ്ങൾക്കും വ്യക്തികൾക്കും തൈ ഒന്നിനു 45 രൂപ വീതം നൽകും. മുൻപു 4 രൂപയായിരുന്നു ഒരു തൈയ്ക്കു നൽകിയിരുന്നത്.
ഏക്കറിൽ 25,000 മികച്ച ഇനം തൈകൾ എന്നതാണു ലക്ഷ്യം.
തുറസ്സായ സ്ഥലത്തു പുതിയ കൃഷിക്കു ഹെക്ടറിന് ഒരു വർഷം 56,000 രൂപയാണു സഹായം. ഇത്തവണ 8,000 ഹെക്ടർ കൃഷിയാണു ലക്ഷ്യം.
ഉൽപാദനവർധന ക്ലസ്റ്ററിനു ഹെക്ടറിനു നൽകിയിരുന്ന 7500 രൂപ 42,000 ആക്കി.
തേങ്ങയിടുന്നവരുടെ കുറവു പരിഹരിക്കാൻ സഹകരണസംഘം മാതൃകയിൽ നാളികേരമിത്രം (കോക്കനട്ട് മിത്ര) ടീമുകളെ ഇറക്കും. തൈ നടൽ, പരിപാലനം എന്നിവയിലും അനുബന്ധ ജോലികളിലും പരിശീലനം നൽകി ഉപകരണങ്ങൾ ലഭ്യമാക്കാൻ ഒരു ഗ്രൂപ്പിനു 2.50 ലക്ഷം രൂപ വീതം ചെലവഴിക്കും.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് iStock (CherryBeans)ൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]