
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര സംഘർഷം വർദ്ധിക്കുന്നതിനിടയിൽ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ പ്രധാന നഗരമായ കറാച്ചിയുടെ പേരിലുള്ള ബേക്കറിക്കെതിരെ ഹൈദരാബാദിൽ പ്രതിഷേധമുയരുന്നു. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക നടപടികളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. 1953 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബേക്കറി അവരുടെ “പൈതൃകത്തെയും ഇന്ത്യൻ സ്വത്വത്തെയും” സംരക്ഷിക്കുന്ന പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുണ്ട്.” ഹൈദരാബാദിൽ സ്ഥാപിതമായ കറാച്ചി ബേക്കറി 100 ശതമാനം ഇന്ത്യൻ ബ്രാൻഡാണ്”. കറാച്ചി ബേക്കറി എന്ന പേര് ദേശീയതയല്ല, ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതാണ് എന്ന വിശദീകരണവും നൽകിയിട്ടുണ്ട്. ബ്രാൻഡിനെ പിന്തുണയ്ക്കാൻ കമ്പനി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.”കരുതലോടെയും അർപ്പണബോധത്തോടെയും രാജ്യത്തെ സേവിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു ഇന്ത്യൻ സ്ഥാപനം ആണ് കറാച്ചി ബേക്കറി” എന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പേര് മാറ്റണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിഷേധക്കാർ. ബേക്കറിയുടെ ബിസിനസിനെ ഇത് വല്ലാതെ ബാധിച്ചിട്ടുണ്ട് എന്നും സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ട്. ഫ്രൂട്ട് ബിസ്കറ്റുകൾക്ക് പ്രസിദ്ധമായ കറാച്ചി ബേക്കറിയുടെ ബിസിനസ് ഈ പേരിനെ ചൊല്ലിയുള്ള സംഘർഷത്തിൽ എങ്ങനെയാകും എന്ന ആശങ്കയിലാണ് ഉടമസ്ഥർ ഇപ്പോൾ.
English Summary:
Escalating India-Pakistan tensions have led to protests against Karachi Bakery in Hyderabad, India. The bakery, despite asserting its Indian identity, faces calls to change its name, impacting its business significantly.
mo-business-small-business 2jnoidg9a40bb75hjlo9bv1376 mo-news-common-operation-sindoor 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-news-common-indiapakistanborder