സംരംഭക സ്വപ്നങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറക് നൽകി മനോരമ ഓൺലൈൻ ഒരുക്കുന്ന
സീസൺ-2ന്റെ ആദ്യ എപ്പിസോഡ് നാളെ മുതൽ. മലയാളത്തിലെ ആദ്യ ബിസിനസ് പിച്ച് റിയാലിറ്റി ഷോയാണ് മനോരമ ഓൺലൈൻ എലവേറ്റ്.
നമ്മുടെ ദൈനംദിന ജീവിതം കൂടുതൽ എളുപ്പവും ആസ്വാദ്യവുമാക്കാൻ സഹായിക്കുന്ന, അതിശയിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന സംരംഭക ആശയങ്ങളുമായി 20 സ്റ്റാർട്ടപ്പുകളാണ് സീസൺ-2ൽ മാറ്റുരയ്ക്കുന്നത്.
നാളെ വൈകിട്ട് 6ന് മനോരമ ഓൺലൈനിലാണ് ആദ്യ എപ്പിസോഡ്. രണ്ടാം എപ്പിസോഡ് ശനിയാഴ്ച വൈകിട്ട് 6നും.
ഓരോ എപ്പിസോഡും ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10ന് മഴവിൽ മനോരമയും സംപ്രേഷണം ചെയ്യും. മനോരമ ഓൺലൈൻ യൂട്യൂബ് ചാനലിലും എപ്പിസോഡുകൾ കാണാം.
മനോരമ ഓൺലൈൻ എലവേറ്റിന്റെ ആദ്യ പതിപ്പിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത് മികച്ച പ്രതികരണമാണ്.
മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-1 വിഡിയോ മനോരമ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ദശലക്ഷക്കണക്കിന് പേർ കണ്ടു. ഫൈനലിൽ ബിസിനസ് പിച്ചിങ് നടത്തിയ 21 സ്റ്റാർട്ടപ്പുകൾക്ക് കോടികളുടെ നിക്ഷേപമാണ് ലഭിച്ചത്.
എലവേറ്റിലെ തിളക്കം ചില സ്റ്റാർട്ടപ്പുകൾക്ക് തുടർന്നും നിക്ഷേപാവസരങ്ങൾ സ്വന്തമാക്കാൻ സഹായകമായി.
കോഴിക്കോട് ആസ്ഥാനമായ എന്ന ഹൽവ ബ്രാൻഡിന് അടുത്തിടെ ടെക് കമ്പനിയായ ബോട്ടിന്റെ സ്ഥാപകൻ അമൻ ഗുപ്തയിൽ നിന്ന് വമ്പൻ നിക്ഷേപവും ലഭിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുത്തതും ‘ഫുൽവ’യെ. മികച്ച ബിസിനസ് ആശയം, സംരംഭം, സ്റ്റാര്ട്ടപ്പുകൾ തുടങ്ങിയവയ്ക്ക് നിക്ഷേപക പിന്തുണയും വളർച്ചാ സാധ്യതകളും ഉറപ്പാക്കാനാണ് മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഒരുക്കുന്നത്.
അഞ്ഞൂറിലധികം അപേക്ഷകൾ മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-2ൽ ലഭിച്ചു. ഇവരിൽ നിന്ന് ഗ്രൂമിങ്ങിന് തിരഞ്ഞടുക്കപ്പെട്ടത് 30 സ്റ്റാർട്ടപ്പുകൾ.
ഫൈനലിൽ മാറ്റുരച്ചത് 20 സ്റ്റാർട്ടപ്പുകൾ.
ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ആൻ സജീവ്, ഹെഡ്ജ് ഇക്വിറ്റീസ് ചെയർമാൻ അലക്സ് കെ. ബാബു, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ.
ടോം എം. ജോസഫ് എന്നിവരാണ് സീസൺ-2ലെ നിക്ഷേപക പാനൽ അംഗങ്ങൾ.
ഇവരുടെ ശ്രദ്ധനേടാനും വളർച്ചയിലേക്ക് കുതിക്കാനുള്ള നിക്ഷേപം സ്വന്തമാക്കാനും എത്ര സംരംഭകർക്ക് കഴിഞ്ഞു? എന്തൊക്കെ ഘടകങ്ങളാണ് പാനൽ പരിഗണിച്ചത്? കാത്തിരിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള എയ്ഞ്ചൽ നെറ്റ്വർക്ക് (കെഎഎൻ), ബ്രഹ്മ സൊല്യൂഷൻസ് എന്നിവരുടെ സഹകരണത്തോടെയാണ് മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

