
വായ്പത്തട്ടിപ്പുകൾ തടയാൻ നിയമം വരുന്നു | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | New Law to Combat Loan Fraud in India | Malayala Manorama Online News
നിർമല സീതാരാമൻ (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)
ന്യൂഡൽഹി∙ അനധികൃതമായ വായ്പകൾ തടയാൻ നിയമം വരുന്നു. തട്ടിപ്പ് വായ്പകൾ തടയാനുള്ള ബിൽ ഈ മാസം 21ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചേക്കും.
നേരിട്ടോ ഓൺലൈൻ ആയോ ഇത്തരം വായ്പകൾ നൽകുന്നവർക്ക് 7 വർഷം വരെ തടവും ഒരു കോടി രൂപ പിഴയും നൽകാൻ വ്യവസ്ഥയുണ്ടായിരിക്കും. വായ്പ തിരിച്ചടവിന്റെ പേരിൽ വ്യക്തികളെ ദ്രോഹിച്ചാൽ 10 വർഷം വരെ തടവും പിഴയും ലഭിക്കും.
വായ്പയെടുത്തയാൾ, വായ്പ നൽകിയയാൾ എന്നിവർ വിവിധ സംസ്ഥാനങ്ങളിലാണെങ്കിൽ സിബിഐക്ക് കേസ് കൈമാറാനും ബില്ലിൽ വ്യവസ്ഥയുണ്ടാകുമെന്നാണ് സൂചന. ഈടുവച്ച സ്വത്തുക്കളും സംസ്ഥാനത്തിനു പുറത്താണെങ്കിലും സിബിഐക്ക് അന്വേഷിക്കാം.
തട്ടിപ്പിൽ ഉൾപ്പെട്ട തുക നിശ്ചിത പരിധിയിൽ കൂടിയാലും പൊതുതാൽപര്യത്തിന്റെ പേരിൽ സിബിഐക്ക് വരാം.
ഓൺലൈൻ വായ്പ തട്ടിപ്പുകൾ ഒട്ടേറെപ്പേരുടെ ആത്മഹത്യകളിലേക്കു വരെ നയിച്ചിരുന്നു. ഇത്തരം പ്രശ്നങ്ങൾ തടയാനാണ് നിയമനിർമാണം.
രാജ്യത്തെ അംഗീകൃത വായ്പ ആപ്പുകളുടെ പട്ടിക (വൈറ്റ്ലിസ്റ്റ്) റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഓൺലൈൻ വായ്പ തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിലായിരുന്നു ആർബിഐയുടെ നിർണായക നടപടി.
1,600 അംഗീകൃത ആപ്പുകളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. വായ്പയെടുക്കുന്ന ഒരു വ്യക്തിക്ക് അയാളെടുക്കുന്ന വായ്പ അംഗീകൃതമായ ആപ്പിൽ നിന്നാണോയെന്ന് ഇതുവഴി പരിശോധിക്കാം.
ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിനുള്ള പരിധി 74 ശതമാനമായിരുന്നത് 100 ശതമാനമാക്കി ഉയർത്താനുള്ള ബില്ലും പാർലമെന്റിന്റെ പരിഗണനയ്ക്ക് എത്തും. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html English Summary: Loan fraud prevention is being addressed with a new law. The bill proposes strict penalties for unauthorized lending and harassment related to loan recovery, aiming to curb online loan scams and protect citizens.
mo-politics-leaders-nirmalasitharaman hsvmd2qtnmb7qmkiemfajqhet mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-business-loan-fraud
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]