സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ആശ്വാസം. ഗ്രാമിന് 25 രൂപ കുറഞ്ഞ് 12,650 രൂപയിലെത്തി.
പവൻ വില 200 രൂപ കുറഞ്ഞ് 1,01,200 രൂപയുമായി. ഇന്നലെയും പവന് 400 രൂപ കുറഞ്ഞിരുന്നു.
ലാഭമെടുപ്പ് ശക്തമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഒരു ശതമാനത്തോളം ഇടിഞ്ഞു. മറ്റ് കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് ഉയർന്നതും വിലയെ സ്വാധീനിച്ചു.
ഇതാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.
അമേരിക്കന് ഡോളറിന്റെ വിനിമയ നിരക്ക് രണ്ടാഴ്ചയിലെ ഉയർന്ന നിലയിലാണ്. ഡോളർ നിരക്ക് ഉയരുന്നത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് ഉയർത്തും.
പത്ത് വർഷ കാലാവധിയുള്ള യുഎസ് കടപത്രങ്ങളിൽ നിന്നുള്ള വരുമാനം ബുധനാഴ്ച രണ്ടാഴ്ച്ചത്തെ താഴ്ച്ചയിൽ നിന്ന് ഉയർന്നിരുന്നു. ഇതും സ്വർണവിലയെ സ്വാധീനിക്കുന്ന കാര്യമാണ്.
എന്നാൽ ഇക്കൊല്ലം യുഎസ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളാണ് സ്വർണത്തെ വലിയ ഇടിവിൽ നിന്ന് തടഞ്ഞത്.
നവംബറിലെ യുഎസ് തൊഴിൽ കണക്ക് 14 മാസത്തെ താഴ്ച്ചയിലായിരുന്നു. നവംബറിൽ പുതിയ തൊഴിൽ അവസരങ്ങൾ വലിയ രീതിയിൽ കുറഞ്ഞെന്നാണ് റിപ്പോർട്ട്.
ഇതോടെ 2026ൽ രണ്ട് തവണയെങ്കിലും നിരക്ക് മാറ്റം ഉണ്ടാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച്ച പുറത്തുവരുന്ന ചില കണക്കുകളിലാകും ഇനി നിക്ഷേപകരുടെ ശ്രദ്ധ.
രാജ്യാന്തര വിപണിയിൽ ഔൺസിന് 0.64 ശതമാനം ഇടിഞ്ഞ് 4,424 ഡോളറെന്ന നിലയിലാണ് നിലവിൽ സ്വർണ വ്യാപാരം നടക്കുന്നത്.
വെനസ്വേലയിലെ യുഎസ് സൈനിക നടപടിയും ഗ്രീൻലൻഡിന് നേരെയുള്ള ട്രംപിന്റെ ഭീഷണിയും നിക്ഷേപകരെ സ്വാധീനിച്ചെന്നാണ് വിപണിയുടെ വിലയിരുത്തൽ. അറ്റ്ലാന്റിക് സമുദ്രത്തിൽ റഷ്യൻ പതാകയുള്ള കപ്പൽ യുഎസ് സേന പിടിച്ചതിനെ തുടർന്നുള്ള സംഭവവികാസങ്ങളും വിപണി നിരീക്ഷിക്കുന്നുണ്ട്.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇന്നും രണ്ട് വിലയാണ്.
ഗ്രാമിന് 20 രൂപ കുറച്ച് 10,505 രൂപയാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ചിരിക്കുന്ന വില. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) കീഴിലുള്ള ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 10,400 രൂപയിലാണ് വ്യാപാരം.
വെള്ളി വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 255 രൂപയിലെത്തി.
ആഭരണത്തിന് എത്ര
ഇന്ന് കുറഞ്ഞത് പത്ത് ശതമാനം പണിക്കൂലിയും നികുതിയും ചേർത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,14,750 രൂപയെങ്കിലും വേണ്ടി വരും. മൂന്ന് മുതൽ മുപ്പത് ശതമാനം വരെ പണിക്കൂലിയാണ് കേരളത്തിൽ ഈടാക്കുന്നത്.
ഇതിന് പുറമെ മൂന്ന് ശതമാനം ജിഎസ്ടിയുമുണ്ട്. ഹോൾ മാർക്കിംഗ് ചാർജായി 45 രൂപയും അതിന് 18 ശതമാനം ജിഎസ്ടിയും നൽകണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

