ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ലാഭത്തിനുവേണ്ടി മാത്രമാണെന്നും ആ പണം ഉപയോഗിച്ചാണ് റഷ്യ യുക്രെയ്ൻകാരെ കൊല്ലുന്നതെന്നും ട്രംപിന്റെ മുഖ്യ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. എക്സിൽ നവാരോ തൊടുത്ത ഈ പ്രസ്താവനയ്ക്ക് താഴെ വാദംപൊളിച്ചുകൊണ്ടുള്ള പുതിയ ഫീച്ചർ പ്രത്യക്ഷപ്പെട്ടതോടെ അദ്ദേഹം വെട്ടിലായി.
ഉടൻ അദ്ദേഹത്തിന്റെ വിമർശനം എക്സിന്റെ ഉടമ ഇലോൺ മസ്കിനു നേരെയുമായി. ഇന്ത്യയ്ക്ക് അനുകൂലമായ പ്രോപഗാൻഡ (പ്രചാരണം) പ്രോത്സാഹിപ്പിക്കുന്നതാണ് എക്സിന്റെ ഈ ‘മാലിന്യ’ ഫീച്ചറെന്നും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുൻപ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയിരുന്നില്ലെന്നും നവാരോ വീണ്ടും ട്വീറ്റ് ചെയ്തു.
ഇന്ത്യ ഈടാക്കുന്ന ഉയർന്ന തീരുവ യുഎസിൽ തൊഴിലവസരങ്ങളെ ബാധിക്കുകയാണെന്നും റഷ്യൻ എണ്ണ ലാഭത്തിനുവേണ്ടി വാങ്ങുന്ന ഇന്ത്യ, റഷ്യയുടെ യുദ്ധ മെഷീനിന് ഇന്ധനം പകരുകയാണെന്നുമായിരുന്നു നവാരോയുടെ ആദ്യ ട്വീറ്റ്.
ഇന്ത്യയ്ക്കുമേലുള്ള ട്രംപിന്റെ കടുത്ത തീരുവയെ വിശകലനം ചെയ്ത് വാഷിങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തെ ‘ഇടതനുകൂല അമേരിക്കൻ വ്യാജ വാർത്ത’ എന്ന് വിശേഷിപ്പിച്ചായിരുന്നു ഈ ട്വീറ്റ്. യുദ്ധത്തിൽ യുക്രെയ്ൻകാരും റഷ്യക്കാരും മരിക്കുകയാണ്.
യുഎസ് നികുതിദായകർ പ്രതിസന്ധിയിലാണെന്നും സത്യത്തെ വളച്ചൊടിക്കാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്നും നവാരോ എഴുതി.
ഇതിനുതാഴെയാണ് അദ്ദേഹത്തിന്റെ വാദങ്ങൾ പൊളിക്കുന്ന എക്സ് ഫീച്ചർ പ്രത്യക്ഷപ്പെട്ടത്. ‘‘റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടി ലാഭത്തിനുവേണ്ടി മാത്രമുള്ളതല്ല; ഊർജ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിക്കൂടിയാണ്.
ഇന്ത്യ ഉപരോധങ്ങൾ ലംഘിച്ചിട്ടുമില്ല. ഇന്ത്യയ്ക്ക് തീരുവയുണ്ടെങ്കിലും സേവന കയറ്റുമതിയിൽ ഇന്ത്യയ്ക്കെതിരെ യുഎസിനാണ് വ്യാപാര സർപ്ലസ് ഉള്ളത്.
യുഎസ് ഇപ്പോഴും റഷ്യയിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നുണ്ട്. ഇരട്ടത്താപ്പാണത്’’ – ചില വാക്കുകൾ ഇങ്ങനെ.
മറ്റൊന്ന് – ‘‘നവാരോയുടെ വാദങ്ങളെല്ലാം ഇരട്ടത്താപ്പാണ്.
ഇന്ത്യ രാജ്യാന്തര ചട്ടങ്ങൾ ലംഘിച്ചിട്ടില്ല. റഷ്യൻ എണ്ണ ഇറക്കുമതി ഊർജ സുരക്ഷ ഉറപ്പാക്കാനാണ്.
ഇന്ത്യയ്ക്കുമേൽ സമ്മർദം സൃഷ്ടിക്കുന്ന യുഎസ് ഇപ്പോഴും യുറേനിയനം ഉൾപ്പെടെ ഉൽപന്നങ്ങൾ റഷ്യയിൽ നിന്ന് വാങ്ങുന്നതാണ് ഇരട്ടത്താപ്പ്’’. ട്വീറ്റുകൾക്ക് താഴെ അവ വാസ്തവമാണോ എന്ന്ന്ന് വിശദീകരിക്കുന്ന ഫീച്ചറാണിത്.
എക്സിലെ യൂസർമാർക്ക് ട്വീറ്റിൽ പറഞ്ഞത് വാസ്തവോ വ്യാജമോ എന്ന് തിരിച്ചറിയാൻ ഇതു സഹായിക്കും.
തന്റെ ട്വീറ്റിനു താഴെയും ഇതു പ്രത്യക്ഷപ്പെട്ടതാണ് നവാരോയെ ചൊടിപ്പിച്ചത്. മറ്റുള്ളവരുടെ ട്വീറ്റിന് താഴെ പ്രോപഗാൻഡകൾ പ്രോത്സാഹിപ്പിക്കുകയാണ് ഇലോൺ മസ്കിന്റെ ഫീച്ചറെന്ന് നവാരോ ആരോപിച്ചു.
അതെല്ലാം വെറും മാലിന്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]