
പത്തനംതിട്ട ∙ അടുത്ത 25 വർഷത്തിനിടെ ‘ശുദ്ധ’വൈദ്യുതി ലോകത്തു സുലഭമാകുമെന്ന് ആഗോള ഊർജ ഉൽപാദകരുടെ സംഘടനയായ എനർജി ട്രാൻസിഷൻ കമ്മിഷന്റെ പഠന റിപ്പോർട്ട്.
ഇതോടെ വൈദ്യുതി തകരാറുകളും പവർകട്ടുകളും കുറയ്ക്കാനാകുമെന്നും പഠനം പറയുന്നു. ലോകത്തെ വൈദ്യുതി ആവശ്യം 2050ൽ ഇപ്പോഴുള്ള 30,000 ടെറാവാട്ട് അവറിൽ നിന്ന് മൂന്നിരട്ടിയായി വർധിച്ച് 90,000 ടിഡബ്ല്യുഎച്ചാകും.
ഇതു മുഴുവനായും സൗരോർജ– പവനോർജ (കാറ്റ്) മേഖലയിൽ നിന്നു കണ്ടെത്തുന്നതോടെ ആഗോള ഊർജ വിപണി സജീവമാകുമെന്നാണു നിഗമനം.
കാർബൺ വമന ഇന്ധനങ്ങളായ കൽക്കരിയും പെട്രോളിയവും ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനത്തിനു പകരം 70% ഊർജവും ഭാവിയിൽ പാരമ്പര്യേതര– ബാറ്ററി അധിഷ്ഠിത സ്രോതസ്സുകളിൽ നിന്ന് ആകുന്നതോടെ ചെലവ് ഏറെ കുറയ്ക്കാനാവുമെന്നു മാത്രമല്ല, അന്തരീക്ഷത്തെ കാർബൺ വിമുക്തമാക്കാനും (സീറോ കാർബൺ) കഴിയും.
സൗരോർജം സുലഭമായ ഇന്ത്യ, മെക്സിക്കോ, ആഫ്രിക്കൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളെ ‘സൺബെൽറ്റ്’ രാജ്യങ്ങളായി കണ്ടുകൊണ്ടുള്ള ഉൽപാദന വർധനയാണ് ആഗോള ഊർജ മേഖല സ്വപ്നം കാണുന്നത്. ഇന്ത്യയിൽ രാത്രിയായിരിക്കുമ്പോൾ പകലായതിനാൽ മെക്സിക്കോയിൽ ഉൽപാദനം നടക്കും.
ഇങ്ങനെ സമയമേഖലകളുടെ ക്രമീകരണത്തിലൂടെ ആഗോള വൈദ്യുതി വിതരണ ശൃംഖല കൂടുതൽ മെച്ചപ്പെടും. രാജ്യാന്തര ഗ്രിഡുകളിലൂടെ ബന്ധിപ്പിച്ചാൽ തടസ്സമില്ലാതെ വൈദ്യുതി ലോകമെങ്ങും ഉറപ്പാക്കാം.
ആഗോള വൈദ്യുതി ഗ്രിഡുകളുടെ ദൈർഘ്യം 2050ൽ 20 കോടി കിലോമീറ്ററായി ഉയർന്നേക്കും.
വെയിലറിഞ്ഞ് ഒരുങ്ങിയാൽ ഊർജം കൊയ്യാം ഇന്ത്യയ്ക്ക്
കാറ്റിൽ നിന്നു വൈദ്യുതിക്കു സാധ്യതയുള്ള യുകെ, കാനഡ, ജർമനി പോലെയുള്ള ‘വിൻഡ് ബെൽറ്റ്’ രാജ്യങ്ങളിൽ നിന്നുള്ള പവനോർജം, ഭൂഗർഭ ഉറവകളിലെ ജിയോതെർമൽ താപവും മറ്റും പ്രയോജനപ്പെടുത്താനാവും. ഇതിനനുസരിച്ച് വീടുകളിലെയും ഫാക്ടറികളിലെയും ഊർജ സംവിധാനങ്ങളും മെച്ചപ്പെടുത്തണം.
വൈദ്യുതി ബോർഡുകളും വിതരണ സംവിധാനങ്ങളും ആധുനികമാക്കാൻ ഇപ്പോൾ തന്നെ നടപടി സ്വീകരിച്ചാൽ ഇന്ത്യപോലെയുള്ള രാജ്യങ്ങൾക്കു ആദ്യപാദത്തിൽ തന്നെ നേട്ടം കൊയ്യാനാവും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]