
കൊച്ചി ∙ തെലങ്കാനയ്ക്കു പിന്നാലെ ആന്ധ്രപ്രദേശിലും നിക്ഷേപമിറക്കാൻ കിറ്റെക്സ് ഗാർമെന്റ്സിനു മുന്നിൽ സാധ്യത തെളിയുന്നു. ആന്ധ്രയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചു ചർച്ച ചെയ്യാൻ ടെക്സ്റ്റൈൽ മന്ത്രി എസ്.സവിത ശനിയാഴ്ച കിഴക്കമ്പലത്തെ കിറ്റെക്സ് ആസ്ഥാനത്ത് എത്തുന്നുണ്ട്.
ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ നിർദേശ പ്രകാരമാണു സന്ദർശനം. കിറ്റെക്സ് എംഡി സാബു എം.ജേക്കബിനെ ചന്ദ്രബാബു നായിഡുവുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കു ക്ഷണിക്കാൻ കൂടിയാണു മന്ത്രിയുടെ സന്ദർശനം. നായിഡുവുമായുള്ള ചർച്ചകൾക്കു ശേഷമേ പദ്ധതി സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകൂ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)