ചതുരശ്ര അടിക്ക് 2.75 ലക്ഷം; റെക്കോർഡ് വിലയ്ക്ക് ഫ്ലാറ്റ് വാങ്ങി കോട്ടക് കുടുംബം | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Kotak Family Sets Record with ₹2.75 Lakh/sqft Mumbai Apartment Purchase | Malayala Manorama Online News
മുംബൈ∙ചതുരശ്ര അടിക്ക് 2.75 ലക്ഷം രൂപ നൽകി 10 ഫ്ലാറ്റുകൾ സ്വന്തമാക്കി കോട്ടക് കുടുംബം. ഒരു ചതുരശ്ര അടിക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
വർളിയിൽ കടലിന് അഭിമുഖമായുള്ള ശിവ്സാഗർ ബിൽഡിങ്ങിൽ 224.32 കോടി രൂപയ്ക്കാണ് കോട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകൻ ഉദയ് കോട്ടക്കും കുടുംബാംഗങ്ങളും ഫ്ലാറ്റുകൾ സ്വന്തമാക്കിയത്. ജനുവരിയിൽ ഇതേ കെട്ടിടത്തിലെ 12 ഫ്ലാറ്റുകൾ കോട്ടക് കുടുംബം വാങ്ങിയിരുന്നു.
ഇതോടെ 24 ഫ്ലാറ്റുകളുള്ള കെട്ടിടത്തിലെ 22 ഫ്ലാറ്റുകളും ഒറ്റ വ്യവസായ കുടുംബത്തിന്റെ ഉടമസ്ഥതയിലായി. മൂന്നുനില കെട്ടിടത്തിലെ 22 ഫ്ലാറ്റുകൾക്കായി 426.21 കോടി രൂപയാണ് ചെലവാക്കിയത്.
ശിവ്സാഗർ ബിൽഡിങ്ങിന്റെ സമീപത്തെ കെട്ടിടം മാർച്ചിൽ 275.14 കോടി രൂപയ്ക്ക് കോട്ടക് കുടുംബം തന്നെ വാങ്ങിയിരുന്നു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: Uday Kotak’s family sets a new record with a ₹2.75 lakh per sqft purchase of 10 luxury flats in Mumbai’s Worli.
Learn about their massive real estate investment and the record-breaking deal.
mo-homestyle-flats 5l5ag9uqmmq5je5cv2m8f53vur mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-news-national-states-maharashtra-mumbai 1uemq3i66k2uvc4appn4gpuaa8-list mo-business-kotakmahindrabank
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]