ക്രൂഡ് ഓയിൽ വില വർധിച്ചതിന് പിന്നാലെ സ്വർണവിലയില്‍ ഇടിവ്. സംസ്ഥാനത്ത് ഗ്രാമിന് 165 രൂപ കുറഞ്ഞ് 13,670 രൂപയിലെത്തി.
പവൻ വിലയിൽ 1,320 രൂപയുടെ കുറവുണ്ട്. പുതുക്കിയ വിലയിൽ കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങാൻ 1,03,360 രൂപ നല്കിയാൽ മതി.
യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് ഉയർന്നതും ലാഭമെടുപ്പും യുഎസ് ഫെഡ് റിസർവ് അടിസ്ഥാന പലിശ കുറച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വർണവിലയിൽ വില്ലനായത്.
സ്വർണം ഇടിഞ്ഞതെങ്ങനെ
ചൊവ്വാഴ്ചയ്ക്കുള്ളിൽ ഹോർമുസ് തുറക്കുകയോ കരാറിലെത്തുകയോ ചെയ്തില്ലെങ്കിൽ ഇറാനിൽ കനത്ത ആക്രമണം നടത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു.
ഇത് അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് മെച്ചപ്പെടുത്താനും സഹായിച്ചു.ക്രൂഡ് ഓയിലിന്റെ വ്യാപാരം നടക്കുന്നത് പ്രധാനമായും ഡോളർ ഉപയോഗിച്ചായതാണ് കാരണം.
∙പ്രധാന കറൻസികൾക്കെതിരെ യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക നൂറിന് മുകളിൽ തന്നെയാണ്. ഇത് മറ്റ് കറന്‍സികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് വർധിപ്പിച്ചു.
∙യുഎസിലെ തൊഴിൽ കണക്കുകൾ മെച്ചപ്പെട്ടതും സ്വര്‍ണവിലയെ ഇടിച്ചു.
മാർച്ചിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടെന്നും തൊലിലില്ലായ്മ നിരക്ക് കുറഞ്ഞെന്നുമാണ് കണക്ക്. ഇതോടെ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറഞ്ഞെന്നാണ് വിപണിയുടെ വിലയിരുത്തൽ.
∙ക്രൂഡ് ഓയിൽ വില വർധിക്കുന്നതിന് പിന്നാലെയുണ്ടാകുന്ന പണപ്പെരുപ്പം കണക്കിലെടുത്ത് അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനിടയിലാണ് മെച്ചപ്പെട്ട തൊഴിൽ കണക്കുകളും പുറത്തു വന്നത്.
∙കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയർന്നത് മുതലെടുത്ത് നിക്ഷേപകർ സ്വർണം വിറ്റ് ലാഭമെടുത്തതും വില ഇടിച്ചു.
∙അടുത്ത ദിവസങ്ങളിലും സ്വർണം, വെള്ളി എന്നിവ ചാഞ്ചാട്ടത്തിലാവാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്.
∙രാജ്യാന്തര വിപണിയിൽ അരശതമാനത്തിലധികം ഇടിഞ്ഞ് ഔൺസിന് 4,640 ഡോളർ എന്ന നിലയിലാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്.
ആഭരണം വാങ്ങാൻ എന്തുകൊടുക്കണം?
കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 11,300 രൂപയാണ് കേരളത്തിൽ വില.
ചില ജ്വല്ലറികളിൽ ഗ്രാമിന് 11,235 രൂപയ്ക്കും വിൽക്കുന്നുണ്ട്. ഗ്രാമിന് 250 രൂപയിലാണ് വെള്ളി വ്യാപാരം.
ഇന്നത്തെ വിലയിൽ കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി സഹിതം 1.24 ലക്ഷം രൂപയെങ്കിലും വേണ്ടി വരും.
മൂന്നു മുതല്‍ 30 ശതമാനം വരെ പണിക്കൂലിയാണ് കേരളത്തിൽ ആഭരണങ്ങൾക്ക് ഈടാക്കുന്നത്. ഇതിന് പുറമെ മൂന്നു ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജും നൽകണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

