ഇറാന് യുദ്ധം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷമ നശിക്കുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാൻ ആവശ്യപ്പെട്ട് ഇറാനുമേൽ അസഭ്യവർഷം ചൊരിഞ്ഞ ട്രംപ് ചൊവ്വാഴ്ച ഇറാനെ തച്ചുതകർക്കുമെന്ന് ഭീഷണി മുഴക്കി.
ഹോർമുസ് തുറക്കാൻ നേരത്തെ നീട്ടിനൽകിയ പത്തു ദിവസത്തെ സമയം ഇന്ന് അവസാനിക്കും. വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
ഹോർമുസ് തുറക്കാനുള്ള സമയപരിധി ട്രംപ് നാളെ വരെ നീട്ടി.
അതിനകം ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാന്റെ പവർപ്ലാന്റുകളും പാലങ്ങളും തകര്‍ക്കും. ഇറാനെ നരകതുല്യമാക്കുമെന്നാണ് ” പച്ചത്തെറികൾ” നിറഞ്ഞ പോസ്റ്റിലുള്ളത്.
പിന്നാലെ മറ്റൊരു പോസ്റ്റിൽ സമയവും നിശ്ചയിച്ചു. ചൊവ്വാഴ്ച രാത്രി 8.00 മണി (ഇന്ത്യൻ സമയം ബുധൻ രാവിലെ 05.30).
ഇതിനുള്ളിൽ അമേരിക്കയുമായി കരാറിലെത്തണം. ഇതുവരെയും ഇറാൻ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
യുഎസ് ആക്രമണമുണ്ടായാൽ പശ്ചിമേഷ്യ മുഴുവൻ നിന്നു കത്തുമെന്നാണ് ഇറാന്റെ പ്രതികരണം.
ഇതോടെ, രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചു. സ്വർണം, വെള്ളി വില ഇടിഞ്ഞു.
യുദ്ധത്തിന് അവസാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ ഓഹരി വിപണി നേട്ടത്തിലേക്കുള്ള പാതയിലാണ്. ഇറാനുമായി ഡീലിൽ എത്താനാകുമെന്നാണ് ട്രംപിന്റെ വിശ്വാസം.
ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം കൂട്ടിയെന്നാണ് വിലയിരുത്തൽ. പ്രശ്നങ്ങൾ വഷളാകുമെന്ന ആശങ്ക പൂർണമായി മാറിയിട്ടുമില്ല.
ആർബിഐ പണനയ യോഗം, ഫെഡറൽ റിസർവിന്റെ പണനയം, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, സ്വർണവില, കമ്പനികളുടെ നാലാം പാദ ബിസിനസ് അപ്ഡേറ്റുകൾ തുടങ്ങിയ വിഷയങ്ങളും ഇന്ന് വിപണിയെ സ്വാധീനിക്കും.
നേട്ടത്തിൽ തുടങ്ങാൻ വിപണി
∙ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ ആറാമത്തെ ആഴ്ചയും നഷ്ടത്തിലാണ് അവസാനിച്ചത്.
മൂന്ന് ദിവസം മാത്രമാണ് കഴിഞ്ഞ ആഴ്ചയില്‍ വ്യാപാരം നടന്നത്. മഹാവീർ ജയന്തി, ദുഃഖവെള്ളി എന്നിവ പ്രമാണിച്ച് രണ്ടു ദിവസം അവധിയായിരുന്നു.
വ്യാഴാഴ്ച തുടക്കത്തിൽ ഇടിഞ്ഞെങ്കിലും ഇരു സൂചികകളും നേട്ടത്തിലാണ് അവസാനിച്ചത്.
∙സെൻസെക്സ് 0.25 ശതമാനം നേട്ടത്തിൽ 73,319.55ലെത്തി. നിഫ്റ്റി 0.15 ശതമാനം കയറി 22,713.10ലുമെത്തി.
ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഉയർന്നതും വിപണിയിലെ വാല്യു ബയിങുമാണ് നേട്ടമായത്.
∙ഇന്ന് ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങാനാണ് സാധ്യത. നിഫ്റ്റിയിലെ ഡെറിവേറ്റീവ് സൂചികയായ ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവാണ്.
ഉയർന്ന് വ്യാപാരം തുടങ്ങിയാലും ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വഷളായി തുടരുന്ന സാഹചര്യത്തിൽ ഇതു തുടരാൻ കഴിയുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
∙അവസാന വ്യാപാര ദിനത്തിൽ 1,600 പോയിന്റുകളോളം തിരിച്ചു കയറിയ ബാങ്കിങ് ഓഹരികൾ ഇന്ന് ശ്രദ്ധാകേന്ദ്രമാകും. നാലാം പാദത്തിലെ ബിസിനസ് അപ്ഡേറ്റുകൾ പുറത്തു വിടുന്നതാണ് കാരണം.
∙ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ്.
ജപ്പാനിലെ നിക്കേയ് സൂചിക 1.2 ശതമാനത്തോളം കയറി. കൊറിയയിലെ കോസ്പി സൂചിക 1.4 ശതമാനവും നേട്ടത്തിലാണ്.
ചൈന, തായ്വാൻ വിപണികൾക്ക് ഇന്ന് അവധിയാണ്.
∙പശ്ചിമേഷ്യയിലെ പ്രശ്നങ്ങളെ തുടർന്ന് യുഎസ് ഓഹരി വിപണി സമ്മിശ്രമായാണ് വ്യാഴാഴ്ച പ്രതികരിച്ചത്. ഡൗ സൂചിക 0.13 ശതമാനവും എസ് ആൻഡ് പി 0.11 ശതമാനവും ഉയർന്നു.
എന്നാൽ നാസ്ഡാക് സൂചിക 0.18 ശതമാനം നേട്ടത്തിലായി. എന്നാൽ ആഴ്ചയിലെ കണക്കെടുത്താൽ മൂന്ന് സൂചികകളും നേട്ടത്തിലായിരുന്നു.
എൻവിഡിയ, മൈക്രോസോഫ്റ്റ്, എഎംഡി തുടങ്ങിയ ഓഹരികൾ കയറി, ടെസ്ല ഓഹരി ഇടിഞ്ഞു.
യുഎസ് തൊഴിൽ കണക്ക്
അമേരിക്കയിലെ തൊഴിൽ കണക്കുകള്‍ പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതായിരുന്നു. യുഎസ് നോൺഫാം പേറോൾ പ്രകാരം യുഎസിൽ പുതുതായി 1,78,000 തൊഴിലാണ് മാർച്ചിൽ വർധിച്ചത്.
2024 ഡിസംബറിന് ശേഷം ഇതാദ്യം. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനത്തിൽ നിന്ന് 4.3 ശതമാനമായി.
ഇത് യുഎസ് തൊഴിൽ മേഖല തിരിച്ചു വരുന്നതിന്റെ സൂചനയാണെന്ന് വിദഗ്ധർ.
ക്രൂഡ് വീണ്ടും കത്തുന്നു
ഇറാനിൽ ആക്രമണം കടുപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ ക്രൂഡ് ഓയിൽ വിപണി കുതിച്ചു. ബ്രെന്റ് ക്രൂഡ് ബാരലിന് 110 ഡോളറിലും ഡബ്ല്യൂടിഐ 111 ഡോളറിലും മർബൻ 114ലുമെത്തി.
പശ്ചിമേഷ്യയില്‍ പോരാട്ടം കടുത്താൽ ഹോർമുസിലൂടെയുള്ള എണ്ണ വ്യാപാരം ഇനിയും തടസപ്പെടുമെന്ന ആശങ്കയിലാണ് കുതിപ്പ്.
സ്വർണത്തിന് ക്ഷീണം
ക്രൂഡ് ഓയിൽ വില വർധിക്കുകയും ഇറാനിൽ യുദ്ധം തുടരുമെന്നുമുള്ള വാർത്തകൾക്കിടെ സ്വർണവില ഇടിഞ്ഞു. ഏതാണ്ട് ഒരു ശതമാനത്തോളം ഇടിഞ്ഞ സ്വർണവില നിലവിൽ ഔൺസിന് 4,634 ഡോളറെന്ന നിലയിലാണ്.
4,602 ഡോളർ വരെ ഇടിഞ്ഞ ശേഷമായിരുന്നു തിരിച്ചുകയറ്റം. അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് ഉയർന്നതും അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കില്ലെന്ന പ്രതീക്ഷയുമാണ് കേരളം.
കേരളത്തിൽ പവന് 1,10,680 രൂപയാണ് വില. ഇന്ന് കേരളത്തിലും സ്വർണ വില കുറയാൻ തന്നെയാണ് സാധ്യത.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

