കേരളത്തിൽ വേറിട്ട വികസനക്കാഴ്ചകളുടെ വിസ്മയം തീർക്കുകയാണ് കിഫ്ബി.
അതിൽ ഏറെ ശ്രദ്ധേയമാവുകയാണ് ആലപ്പുയിലെ പുത്തൻ പാലങ്ങൾ. സംസ്ഥാനത്തെ ആദ്യ ഇരുനില പാലവും ജില്ലയ്ക്ക് സ്വന്തം.
ആലപ്പുഴയിലെ തോട്ടപ്പള്ളിയിൽ പക്ഷിച്ചിറകിന്റെ മാതൃകയിൽ നിർമിച്ച തോട്ടപ്പള്ളി-നാലുചിറ പാലമാണ് ഏറെ ശ്രദ്ധേയം.
കേരളത്തിലെ ആദ്യ എക്സ്ട്രാഡോസ്ഡ് പാലമാണിത്. ദേശീയ ജലപാതയ്ക്ക് കുറുകെയായതിനാൽ നടുക്ക് തൂണുകളില്ലെന്ന പ്രത്യേകതയും ഈ പാലത്തിനുണ്ട്.
നാലുചിറ, ഇല്ലിച്ചിറ മേഖലകളിലുള്ളവരുടെ യാത്രാക്ലേശത്തിനാണ് പാലം യാഥാർഥ്യമായതോടെ വിരാമമായത്.
60.73 കോടി രൂപയാണ് കിഫ്ബി പിന്തുണയോടെ നിർമിച്ച പാലത്തിന്റെ ചെലവ്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയെ ദേശീയപാത-66മായി ബന്ധിപ്പിക്കുന്ന പാലമാണിത്.
കേരളത്തിലെ ആദ്യ ഇരുനിലപ്പാലം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പമ്പയാറിന് കുറുകെ, തകഴിയെയും നെടുമുടിയെയും ബന്ധിപ്പിക്കുന്ന പടഹാരം പാലം.
മുകളിൽ റോഡ്, താഴെ നടപ്പാത. അരക്കിലോമീറ്ററാണ് പാലത്തിന്റെ നീളം.
കേരളത്തനിമയിൽ പാലത്തിൽ നിർമിച്ച വാച്ച് ടവറുകളിൽ നിന്ന് കുട്ടനാടിന്റെ സൗന്ദര്യം നോക്കിക്കാണാം. കിഫ്ബി വഴി ആലപ്പുഴ ജില്ലയിൽ ചെറുതും വലുതുമായ ഒട്ടേറെ പാലങ്ങളാണ് യാഥാർഥ്യമായത്.
നിരവധി പാലങ്ങളുടെ നിർമാണം പുരോഗമിക്കുകയും ചെയ്യുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

