സ്വർണവിലയ്ക്ക് കുതിച്ചുകയറാൻ ഇപ്പോൾ പുത്തൻ കൂട്ടുകാർ. യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കൂട്ടിയേക്കുമെന്ന പ്രതീക്ഷകളാണ് നേരത്തേ സ്വർണത്തിന്റെ റെക്കോർഡ് തേരോട്ടത്തിന് വഴിയൊരുക്കിയതെങ്കിൽ ഇപ്പോഴത്തെ മുന്നേറ്റത്തിന് കാരണം വേറെ.
യുഎസ് വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്റ് മഡുറോയെ പിടികൂടി ജയിലിലാക്കിയതിന് പിന്നാലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മറ്റു മേഖലകളിലും പിടിമുറുക്കാനുള്ള സാധ്യത കൂടി.
ഇറാനിലെ ജെൻ സീ പ്രക്ഷോഭത്തിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.
വേണ്ടിവന്നാൽ ഇറാനിൽ അമേരിക്കൻ സൈന്യമിറങ്ങും. ഇറാന്റെ പരമോന്നത നേതാവ് ഖമനയി റഷ്യയിലേക്ക് പലായനം ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
യുഎസിന്റെ വെനസ്വേല ആക്രമണം മാതൃകയാക്കി ചൈന തായ്വാനെ പിടിച്ചടക്കിയേക്കുമെന്ന ആഭ്യൂഹങ്ങൾ ശക്തം. ഇങ്ങനെ ലോകത്തിന്റെ ഓരോ ഭാഗത്തും പലതരം പ്രശ്നങ്ങൾ തലപൊക്കുന്നത് സ്വർണത്തിന് ആവേശമാകുകയാണ്.
ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോൾ സ്വർണത്തിന് കിട്ടുന്ന ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയാണ് വിലകൂടാൻ കാരണം.
സ്വർണാഭരണത്തിനല്ല, സ്വർണ ഇടിഎഫുകൾക്കും കരുതൽ നിക്ഷേപമെന്ന നിലയിലുമാണ് ഡിമാൻഡ്. രാജ്യാന്തരവില മുന്നേറിയതോടെ കേരളത്തിലും ഇന്നു വില വൻതോതിൽ കൂടി.
രാജ്യന്തര വില ഔൺസിന് ഒറ്റയടിക്ക് 131 ഡോളർ ഉയർന്ന് 4,463 ഡോളറായി.
കേരളത്തിൽ പവന് 440 രൂപ ഉയർന്ന് 1,01,800 രൂപ. രൂപ ഇന്ന് രാവിലെ ഡോളറിനെതിരെ 18 പൈസ മെച്ചപ്പെട്ട് 90.12ൽ എത്തിയിരുന്നു.
ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ സ്വർണവില ഇന്ന് ഇതിലുമധികം കൂടുമായിരുന്നു. ഇന്നലെ പവന് കൂടിയത് 1,760 രൂപയാണ്.
രാജ്യാന്തരവിലയിലെ വർധനയ്ക്ക് ശമനമില്ലെങ്കിൽ കേരളത്തിൽ വില ഇന്ന് ഉച്ചയ്ക്കോ വൈകിട്ടോ വീണ്ടും കൂടിയേക്കാം.
സംസ്ഥാനത്ത് ഗ്രാമിന് ഇന്ന് 55 രൂപ വർധിച്ച് വില 12,725 രൂപയാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ ഉയർന്ന് 10,565 രൂപ.
വെള്ളിക്ക് 5 രൂപ വർധിച്ച് 255 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം വില 18 കാരറ്റിന് 45 രൂപ ഉയർന്ന് 10,460 രൂപയാണ്.
വെള്ളിക്ക് 255 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

